Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിലെ മധ്യസ്ഥ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് പ്രതിനിധി സംഘത്തോട് അഫ്ഗാന്‍ പ്രസിഡന്റ്

December 20, 2020

December 20, 2020

കാബൂള്‍: ദോഹയില്‍ നടക്കുന്ന അഫ്ഗാനിസ്ഥാന്‍-താലിബാന്‍ മധ്യസ്ഥ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അഫ്ഗാന്‍ സര്‍ക്കാറിന്റെ പ്രതിനിധി സംഘത്തോട് പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഘനി. ചര്‍ച്ചാ സംഘത്തിന്റെ തലവന്മാരുമായി ശനിാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാബൂളിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 

പ്രഥമ വനിത വൈസ് പ്രസിഡന്റുമാര്‍, ദേശീയ അനുരഞ്ജന ഉന്നത കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയില്‍ താലിബാനുമായുള്ള ദോഹ സമാധാന ചര്‍ച്ചയുടെ ആദ്യഘട്ടത്തിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചാ സംഘം പ്രസിഡന്റിന് കൈമാറിയതായി പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. 


Also Read: പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങ് നടക്കാനിരുന്ന സ്റ്റേഡിയത്തിൽ ചാവേര്‍ ആക്രമണം; സൊമാലിയയില്‍ 15 പേര്‍ കൊല്ലപ്പെട്ടു


താലിബാനുമായുള്ള സമാധാന ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാനെ ഫലപ്രദമായി പ്രതിനിധീകരിച്ചതിന് സംഘത്തോട് പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഘനി നന്ദി പറഞ്ഞു. ദോഹ ചര്‍ച്ചയുടെ ആദ്യഘട്ടത്തിന്റെ വിശദാംശങ്ങള്‍ ജനങ്ങളോട് പങ്കിടാന്‍ അദ്ദേഹം ചര്‍ച്ചാ സംഘത്തോട് ആവശ്യപ്പെട്ടു. 

ദോഹ ചര്‍ച്ചയുടെ രണ്ടാം ഘട്ടം തുടങ്ങുന്നതിന് മുമ്പായി ജനങ്ങളുമായി കൂടിയാലോചന നടത്താനും അദ്ദേഹം ചര്‍ച്ചാ സംഘത്തോട് നിര്‍ദ്ദേശിച്ചു. സമാധാന പ്രക്രിയയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിക്കാനായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News