Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ചാമ്പ്യൻസ് ലീഗ് : അൽ സദ്ദിന് തോൽവി, ചരിത്രം കുറിച്ച് മുംബൈ സിറ്റി

April 12, 2022

April 12, 2022

ഏഷ്യൻ വൻകരയിലെ മുൻനിര ടീമുകൾ ഏറ്റുമുട്ടുന്ന എ.ഫ്.സി ചാമ്പ്യൻസ് ലീഗിൽ ഖത്തറിലെ കരുത്തരായ അൽ സദ്ദ് എഫ്‌സിക്ക് അടിപതറി. അതേസമയം, ഇന്ത്യൻ ക്ലബ്ബായ മുംബൈ സിറ്റി ടൂർണമെന്റിൽ ചരിത്രം സൃഷ്ടിച്ചു. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരം ജയിക്കുന്ന ആദ്യ ഇന്ത്യൻ ടീമെന്ന ഖ്യാതിയാണ് മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയത്. 

സൗദി അറേബ്യയിൽ നിന്നുള്ള അൽ ഫൈസലിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ സദ്ദിനെ കീഴടക്കിയത്.  നാലാം മിനിറ്റിൽ തന്നെ ഹസ്സൻ ഖാലിദിലൂടെ മുന്നിലെത്തിയ അൽ സദ്ദ്, പിന്നീട് കളി മറക്കുന്ന കാഴ്ച്ചയാണ് കണ്ടത്. പതിനാറാം മിനിറ്റിൽ ഒപ്പമെത്തിയ അൽ ഫൈസലി, രണ്ടാം പകുതിയിൽ വിജയഗോളും നേടി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ അൽ സദ്ദ്, നിലവിൽ മൂന്നാമതാണ്. ഇന്നേവരെ ഒരു ഇന്ത്യൻ ടീമും വിജയമധുരമറിഞ്ഞിട്ടില്ലാത്ത ചാമ്പ്യൻസ് ലീഗിൽ, പിന്നിൽ നിന്നും പൊരുതിക്കയറിയാണ് മുംബൈ സിറ്റി വിജയിച്ചത്.  ഇറാഖിൽ നിന്നുള്ള അൽ കുവ അൽ ജാവിയ ക്ലബ്ബിനെ,  ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ കീഴടക്കിയത്. രണ്ടാംപകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 59ആം മിനിറ്റിൽ ലീഡെടുത്ത എതിരാളികളെ, ഡിയഗോ മൗറീഷ്യോ, രാഹുൽ ഭെകെ എന്നിവരുടെ ഗോളുകളിലൂടെയാണ് മുംബൈ തോല്പിച്ചത്.


Latest Related News