Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടം, മരിച്ചവരില്‍ മലപ്പുറം സ്വദേശിയും

March 25, 2023

March 25, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ദോഹയിലെ മന്‍സൂറയില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍(48) മരിച്ചു. ഖത്തറിലെ പ്രശസ്ത കലാകാരനാണ് മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍(ഫൈസല്‍ കുപ്പായി). ബുധനാഴ്ച രാവിലെ എട്ടുമണിക്ക് തകര്‍ന്നുവീണ ബഹുനിലകെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഫൈസലിന്റെ മൃതദേഹം കണ്ടെടുത്തത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മോര്‍ച്ചറിയിലെത്തി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ബുധനാഴ്ച രാവിലെ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഏഴുപേരെ രക്ഷാസംഘം ഉടനടി രക്ഷിച്ചിരുന്നു. വ്യാഴാഴ്ച രണ്ടു സ്ത്രീകളെയും രക്ഷിച്ചു. 12 കുടുംബങ്ങളെ അധികൃതര്‍ സുരക്ഷിതമായി മാറ്റിയിരുന്നു.

അതേസമയം, കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെ കാസര്‍കോട് സ്വദേശിയായ അഷ്‌റഫ് എന്ന അച്ചപ്പുവിനെ കാണുന്നില്ലെന്ന പരാതിയുമായി ബന്ധുകള്‍ രംഗത്തെത്തിയിരുന്നു. തകര്‍ന്ന കെട്ടിടത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇദ്ദേഹത്തെ കുറിച്ച് അതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News