Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പിൽ അറബ് ടീമുകൾ ഫലസ്തീൻ പതാകയുടെ ആംബാൻഡ്‌ ധരിക്കുമോ? സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ മുറുകുന്നു

September 28, 2022

September 28, 2022

അൻവർ പാലേരി
ദോഹ : അറബ് മണ്ണിൽ ആദ്യമായി നടക്കുന്ന ഖത്തർ ഫിഫാ ലോകകപ്പിൽ പങ്കെടുക്കുന്ന അറബ് രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ ഫലസ്തീന് പിന്തുണ നൽകണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമാവുന്നു.അറബ് മേഖലയെ പ്രതിനിധീകരിച്ച് ലോകകപ്പിൽ ബൂട്ടണിയുന്ന ഖത്തർ,സൗദി അറേബ്യ,മൊറോക്കോ,തുണീസ്യ  എന്നീ രാജ്യങ്ങളോടാണ് ഫലസ്തീന് പിന്തുണ നൽകുന്നവർ ട്വിറ്ററിൽ  ഇത്തരമൊരാവശ്യം ഉന്നയിക്കുന്നത്.

ഫലസ്തീനുള്ള പിന്തുണ ലോകത്തിന് മുന്നിൽ എത്തിക്കാൻ അറബ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഫലസ്തീൻ പതാക ആംബാൻഡായി കയ്യിൽ കെട്ടണമെന്നാണ് 'ഷാറ-അൽക്യാപ്റ്റൻ-ഫലസ്തീനിയ'എന്ന പേരിലുള്ള ഹാഷ്ടാഗ് കാമ്പയിനിൽ ഉന്നയിക്കുന്ന ആവശ്യം.സോഷ്യൽ മീഡിയയിൽ മാത്രമല്ല, ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അയ്മൻ ജാദ ഉൾപ്പെടെയുള്ള സ്‌പോർട്‌സ് കമന്റേറ്റർമാർക്കും അനലിസ്റ്റുകൾക്കും ഇടയിൽ ഈ നിർദേശത്തിന് വലിയ അംഗീകാരമാണ് ലഭിക്കുന്നത്.



“വരാനിരിക്കുന്ന ലോകകപ്പിൽ ചില യൂറോപ്യൻ ടീമുകൾ അവരുടെ ടീം ക്യാപ്റ്റന്മാർക്കായി ചില ബാഡ്ജുകൾ ധരിക്കുന്നുണ്ടെങ്കിൽ, അറബ് ടീമുകൾ  പലസ്തീന്റെ പതാക അവരുടെ ക്യാപ്റ്റൻമാർക്ക് എന്തുകൊണ്ട് ആയുധമാക്കിക്കൂടാ. ?"-ഒരു ട്വീറ്റിൽ അയ്മൻ ജാദ ചോദിക്കുന്നു.

റഷ്യയുമായുള്ള യുദ്ധത്തിൽ ഉക്രെയ്‌നിന് പിന്തുണ നൽകുന്നതിനായി ലോകകപ്പിനെത്തുന്ന ചില യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ ക്യാപ്റ്റൻമാരുടെ കൈകളിൽ ഉക്രേനിയൻ പതാക ധരിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ്  ഇസ്രായേൽ ഭരണകൂടത്തിൽ നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും നേരിടുന്ന പലസ്തീൻ ജനതക്ക്  പിന്തുണ പ്രകടിപ്പിക്കാൻ ഇത്തരമൊരു ആശയത്തെകുറിച്ചുള്ള ചർച്ചകൾ ഉയർന്നുവന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News