Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പ് യോഗ്യതാ മത്സരം,പത്തിന് ഖത്തർ ഇന്ത്യയെ നേരിടും 

September 07, 2019

September 07, 2019

ദോഹ : 2022 ഫിഫ ലോകകപ്പിനായുള്ള യോഗ്യതാമത്സരങ്ങളുടെ രണ്ടാംറൗണ്ടിലെ ആദ്യ മത്സരത്തില്‍ ഖത്തര്‍ അഫ്ഗാനിസ്താനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.വ്യാഴാഴ്ച വൈകീട്ട് 7.30ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഏഷ്യന്‍കപ്പിലെ ഏറ്റവും മൂല്യമേറിയ താരവും ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായ അല്‍മുഇസ് അലിയുടെ ഹാട്രിക്കാണ് ഖത്തറിെന്‍റ വിജയം സുഗമമാക്കിയത്. ആതിഥേയരാജ്യമെന്ന നിലയിൽ ഖത്തറിന്   ലോകചമ്പ്യാൻഷിപ്പിന് യോഗ്യതയുണ്ടെങ്കിലും യോഗ്യതാ മത്സരങ്ങളെ ഗൗരവത്തോടെ തന്നെയാണ് ഖത്തർ കാണുന്നത്.

ഗ്രൂപ്പില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഒമാന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പിച്ചിരുന്നു.
ചൊവ്വാഴ്ച നടക്കുന്ന ഖത്തർ-ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരം വ്യത്യസ്ത നിറഞ്ഞതായിരിക്കുമെന്ന് ഖത്തർ ദേശീയ ഫുട്‌ബോൾ ടീം പരിശീലകൻ ഫെലിക്‌സ് സാൻചെസ് അറിയിച്ചു. 2022 ലോകകപ്പ്, 2023 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ട് മത്സരത്തിലാണ് ഖത്തർ ഇന്ത്യയെ നേരിടുന്നത്. യോഗ്യതാ റൗണ്ടിൽ ഓരോ മത്സരവും വ്യത്യസ്തമാണെന്നും  ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 


Latest Related News