Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ലോകകപ്പിനെ 'പാട്ടിലാക്കി'ഖത്തർ മലയാളികൾ,നെഞ്ചം കൊണ്ടേ നാളെ പുറത്തിറക്കും

October 26, 2022

October 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പിന്റെ ആവേശം പാട്ടിലാക്കി മലയാളികൾ ഒരുക്കിയ സംഗീത ആൽബം ഈ മാസം 27 ന് ദോഹയിൽ പുറത്തിറക്കും.പ്രശസ്ത സിനിമാ താരങ്ങൾ ഉൾപെടെ 2022 പേരുടെ ഫെയ്‌സ്ബുക് പേജിലൂടെയാണ് 'നെഞ്ചം കൊണ്ടേ' എന്ന് പേരിട്ടിരിക്കുന്ന  സംഗീത ആൽബം പുറത്തിറക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അരങ്ങിലും അണിയറയിലുമായി അറുപതിലേറെ താരങ്ങൾ അണിനിരക്കുന്ന ആൽബത്തിൽ ജാസി ഗിഫ്റ്റാണ് പാടിയിരിക്കുന്നത്.ജുനൈദ് മുഹമ്മദാണ് സംഗീതം.റമീസ് അസീസാണ് സംവിധാനം നിർവഹിച്ചത്.

നാലര മിനുട്ട് ദൈർഘ്യമുള്ള സംഗീത ആൽബത്തിൽ ഖത്തറിലെ അഭിനയ രംഗത്ത് സജീവമായ ഫൈസൽ അരിക്കാട്ടയിൽ,നാജിർ മുഹമ്മദ്,സന,ആർ.ജെ തുഷാര,ഹാഫിസ് അഷ്‌റഫ്,നിഷിദ,വിഷ്ണു,റഈസ് മെറ്റൽമാൻ എന്നിവർക്കൊപ്പം നിരവധി ഫുട്‍ബോൾ ഫാൻസ്‌ അസോസിയേഷൻ പ്രതിനിധികളും അഭിനയിക്കുന്നുണ്ട്.

വാർത്താസമ്മേളനത്തിൽ സംവിധായകൻ റമീസ് അസീസ്,ഫൈസൽ അരിക്കാട്ടയിൽ,ജിജേഷ് കൊടക്കൽ,സുനിൽ ഹസൻ തുടങ്ങിയവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News