Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച്‌ പാമ്പിന് മുകളില്‍ ഇരുന്നു,യുവതി മരിച്ചു

September 12, 2019

September 12, 2019

ഗോരഖ്പൂര്‍: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ഗോരഖ്പൂരിലെ റിയാന്‍വ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ സംഭവം.

ഗീത എന്ന യുവതിയാണ് കിടപ്പുമുറിയില്‍വച്ച്‌ പാമ്പ് കടിയേറ്റ് മരിച്ചത്. തായ്‌ലന്‍ഡില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് ജയ്‌സിങ് യാദവുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ കിടപ്പുമുറിയിലേക്ക് എത്തിയ ഗീത കട്ടിലില്‍ കിടന്ന പാമ്പുകളുടെ മുകളിൽ അറിയാതെ ഇരിക്കുകയായിരുന്നു.പാമ്പ് കടിയേറ്റാണ് യുവതി മരിച്ചത്.ഒന്നിലധികം പാമ്പുകളാണ് കിടക്കയിൽ ഉണ്ടായിരുന്നത്.

നിമിഷങ്ങള്‍ക്കം ബോധരഹിതയായ യുവതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ കയറിക്കൂടിയ പാമ്പുകൾ  ബെഡ്ഷീറ്റിന്റെ നിറം കാരണം ഗീതയുടെ ശ്രദ്ധയില്‍പ്പെട്ടുകാണില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഗീതയ്ക്ക് കടിയേറ്റ ശേഷവും പാമ്പുകൾ  കിടക്കയില്‍ തന്നെ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍നിന്ന് തിരികെ എത്തിയ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് പാമ്പുകളെ  അടിച്ചുകൊന്നു.


Latest Related News