Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'അയ്യോ വാട്‍സ്ആപ് കിട്ടാനില്ലേ', പരാതികൾ പ്രവഹിക്കുന്നു

October 25, 2022

October 25, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തറിൽ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വാട്‍സ്ആപ് പണി മുടക്കി. വാട്‍സ് ആപ്പിൽ സന്ദേശങ്ങൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് വാട്‌സ്ആപ്പ് ഉപയോക്താക്കൾ പരാതിപ്പെട്ടു.

ആപ്പിൽ നിന്ന് ഇതുസംബന്ധിച്ച  ഔദ്യോഗിക പ്രതികരണമൊന്നുമില്ലെങ്കിലും,  ഒക്‌ടോബർ 25 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺഡിറ്റക്റ്റർ ഉപയോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നുണ്ട്.
ഇന്ത്യയിലും വാട്സ്ആപ്പിന് തടസ്സം നേരിട്ടതായാണ് റിപ്പോർട്ട്.
"ചില ആളുകൾക്ക് നിലവിൽ സന്ദേശങ്ങൾ അയയ്‌ക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് ഞങ്ങൾക്കറിയാം, കഴിയുന്നത്ര വേഗത്തിൽ എല്ലാവർക്കും വാട്ട്‌സ്ആപ്പ് പുനഃസ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു".
ഇന്ത്യയിലെ തടസ്സം സംബന്ധിച്ച് മെറ്റയുടെ പ്രതികരണം ആരാഞ്ഞപ്പോൾ ഇങ്ങനെയാണ് മറുപടി ലഭിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

വാട്‍സ്ആപ് പണിമുടക്കിയതിനെ കുറിച്ച് മറ്റു സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി.

"ആഗോളതലത്തിൽ നേരിട്ട തടസ്സം കാരണം,വാട്‍സ്ആപ്പ് ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്ന് ഉരീദു  ഖത്തറും ട്വീറ്റ് ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News