Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വാരാന്ത്യത്തിൽ ഖത്തറിൽ നിന്നും സൗദിയിലേക്ക് തീർത്ഥാടകർ ഒഴുകുന്നു,ഉംറക്ക് തിരക്കേറി

January 17, 2023

January 17, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: വാരാന്ത്യത്തിൽ ഖത്തറില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള തീര്‍ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ വന്‍ വര്‍ധനവുണ്ടായതായി 'ദി പെനിൻസുല'പത്രം റിപ്പോർട്ട് ചെയ്തു.സൗദി അറേബ്യയിലേക്കുള്ള യാത്രാ  നിബന്ധനകള്‍ കൂടുതല്‍ എളുപ്പമാക്കിയതാണ് തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാകാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.ഖത്തറിലെ ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതിന്റെ നേട്ടം ലഭിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സമയത്ത് ഹയ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് 60 ദിവസത്തേക്ക് സൗജന്യ പ്രവേശനം അനുവദിച്ചതും കൂടുതല്‍ പേര്‍ ഖത്തറിനും സൗദിക്കുമിടയില്‍ യാത്ര ചെയ്യാന്‍ കാരണമായിട്ടുണ്ട്.

വിമാനങ്ങളില്‍ സീറ്റുകള്‍ നിറഞ്ഞതായും ഹോട്ടലുകളില്‍ താമസത്തിന് നേരിയ തോതില്‍ ചാര്‍ജ് ഉയര്‍ത്തിയതായും ജി സി സി രാജ്യങ്ങളിലെ നിവാസികള്‍ക്ക് ഒരു വര്‍ഷത്തെ മള്‍ട്ടിപിള്‍ എന്‍ട്രി വിസ അനുവദിച്ചതും ഈ രംഗത്തെ മികച്ച നീക്കമാണെന്നും ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് കൂടുതല്‍ പേര്‍ ഉംറ ബുക്ക് ചെയ്യുന്നത്. മിക്കവരും സാധാരണയായി വ്യാഴാഴ്ച രാത്രി ദോഹയില്‍ നിന്ന് പുറപ്പെട്ട് ഉംറ നിര്‍വഹിച്ച് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഖത്തറിലേക്ക് മടങ്ങുകയാണ് പതിവ്.

സൗദിയിലേക്കുള്ള യാത്രക്കാരുടെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും അധികൃതർ ഒഴിവാക്കിയിരുന്നു. ടൂറിസ്റ്റ് വിസ കൈവശമുള്ള സൗദി ഇതര പൗരന്മാര്‍ക്ക് അവരുടെ വാക്‌സിനേഷന്‍ നില പരിഗണിക്കാതെ നിലവില്‍ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്.

ഖത്തര്‍ ഉള്‍പ്പെടെയുള്ള ജി സി സി നിവാസികള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News