Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ആഘോഷത്തിന് പകരം അതിഥികൾക്ക് വൃക്ഷത്തൈകൾ,വേറിട്ട മാതൃകയുമായി ഖത്തർ മലയാളിയുടെ വിവാഹം 

June 09, 2021

June 09, 2021

മൂവാറ്റുപുഴ: വിവാഹ ആഘോഷങ്ങളൊഴിവാക്കി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം ഫലവൃക്ഷത്തൈകള്‍ സമ്മാനമായി നല്‍കി വധൂവരന്മാര്‍. ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന  അടുപ്പറമ്പ് കാരക്കുന്നേല്‍ ജബ്ബാറിന്റെ മകൻ  ഷെഫിനാണ് വിവാഹത്തിന് അതിഥികളായി എത്തിയവർക്ക് വൃക്ഷത്തൈകൾ നൽകി ഹരിതസന്ദേശം പങ്കിട്ട്  മാതൃകയായത്. വിവാഹ ചടങ്ങുകള്‍ പരിസ്ഥിതി സൗഹൃദമായാണ് സംഘടിപ്പിച്ചത്. വധു ഹസീന ആലുവ സ്വദേശിയാണ്.

പുതുജീവിതത്തിലേക്ക് കടക്കുന്നതിനൊപ്പം ജീവിക്കുന്ന പരിസ്ഥിതിയെ ചേര്‍ത്തുപിടിച്ച്‌ വരുന്ന തലമുറക്കായി ആരോഗ്യമുള്ള പരിസ്ഥിതിയെ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തതെന്ന് ഷെഫിന്‍ പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത് ഫലവൃക്ഷത്തൈകള്‍ നട്ടവരുടെ വീടുകളില്‍ പിന്നീട് ദമ്പതികൾ സന്ദർശനം നടത്തും.


Latest Related News