Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ മാസ്ക് നിർബന്ധമാക്കി,നിയമം ലംഘിച്ചാൽ മൂന്നു ലക്ഷം റിയാൽ പിഴയും മൂന്നു വർഷം വരെ തടവും 

May 14, 2020

May 14, 2020

ദോഹ : ഖത്തറിൽ അടുത്ത ഞായറാഴ്ച മുതൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കി.കാറിൽ തനിച്ച് യാത്ര ചെയ്യുമ്പോൾ ഒഴികെ അത്യാവശ്യ ഘട്ടങ്ങളിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് നിർദേശം. ഇത് ലംഘിക്കുന്നവർക്ക് മൂന്നു വർഷത്തിൽ കൂടാത്ത തടവും രണ്ടു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.

ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോൺഫറൻസ് വഴി ചേർന്ന  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. മെയ് 17 മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിയമം പ്രാബല്യത്തിൽ ഉണ്ടാവും.

ഇതനുസരിച്ച്  വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന എല്ലാ സമയങ്ങളിലും ഫേസ് മാസ്‌ക്ക് നിര്‍ബന്ധമായിരിക്കും. സ്വദേശികൾക്കും വിദേശികൾക്കും നിയമം ബാധകമാണ്.രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക  


Latest Related News