Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക,കോവിഡ് പരിശോധന എളുപ്പമാക്കാം 

June 13, 2021

June 13, 2021

അൻവർ പാലേരി 

ദോഹ : ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ കോവിഡ് പരിശോധനയ്ക്കുള്ള ഫോം പൂരിപ്പിച്ചു കയ്യിൽ വെച്ചാൽ വിമാനത്താവളത്തിൽ എത്തിയാലുള്ള കോവിഡ് പരിശോധന എളുപ്പമാക്കാം.വിദേശത്തു നിന്നും നാട്ടിലെത്തുന്നവർക്ക് തികച്ചും സൗജന്യമായാണ് കോവിഡ് പരിശോധന നടത്തുന്നത്. കേരളത്തിനകത്തും വിദേശത്തുമായി നിരവധി ബ്രാഞ്ചുകളുള്ള മൈക്രോ ഹെൽത്ത് ലാബിനാണ് കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്കുള്ള ചുമതല നൽകിയിരിക്കുന്നത്.

അതേസമയം,വിമാനത്താവളത്തിൽ എത്തിയ ശേഷം പരിശോധനയ്ക്കുള്ള അപേക്ഷ പൂരിപ്പിച്ചു നൽകുന്നത് പലപ്പോഴും വലിയ തോതിലുള്ള സമയനഷ്ടത്തിന് ഇടയാക്കുന്നുണ്ട്.അതിനാൽ വിദേശത്തു നിന്നും യാത്ര തിരിക്കുന്നതിന്  മുമ്പ് തന്നെ ഫോം ഡൗൺലോഡ്‌ ചെയ്ത് പൂരിപ്പിച്ച ശേഷം കയ്യിൽ കരുതുന്നതാണ് ഉചിതം. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം ഡൗൺലോഡ് ചെയ്യാം.

കോവിഡ് പരിശോധനയ്ക്കുള്ള അപേക്ഷാ ഫോം 

നിലവിൽ കോവിഡ് പരിശോധന നടത്തി 12 മുതൽ 24 മണിക്കൂറിനുള്ളിൽ തന്നെ ഫലം ലഭിക്കുന്നുണ്ട്. 


Latest Related News