Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പണവിനിമയം ഇനി എന്തെളുപ്പം,വൊഡാഫോൺ ഖത്തർ ഐ-പേ പുറത്തിറക്കി

October 04, 2022

October 04, 2022

ന്യൂസ്‌റൂം ബ്യുറോ
വോഡഫോൺ ഖത്തറിന്റെ ഇൻഫിനിറ്റി പേയ്‌മെന്റ് സൊല്യൂഷൻസ് (ഐപിഎസ്) ഖത്തറിലെ ആദ്യ  ഇ-വാലറ്റായ ഐ-പേ അവതരിപ്പിച്ചു..ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ,കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ഖത്തർ (CBQ), ഗൾഫ് എക്‌സ്‌ചേഞ്ച്, പേടിഎം എന്നിവയുമായി സഹകരിച്ചാണ് ഇൻഫിനിറ്റി പേയ്‌മെന്റ് സൊല്യൂഷൻസ് സുരക്ഷിതമായ ഇ-വാലറ്റ് സംവിധാനം അവതരിപ്പിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഖത്തർ മൊബൈൽ പേയ്‌മെന്റ് നെറ്റ്‌വർക്കിന് കീഴിലുള്ള എല്ലാ ബാങ്കുകളിലേക്കും വാലറ്റുകളിലേക്കും ഇൻസ്‌റ്റൻറ് ലോക്കൽ ട്രാൻസ്‌ഫർ, അന്താരാഷ്ട്ര പണമടയ്ക്കൽ, മർച്ചന്റ് പേയ്‌മെന്റുകൾ എന്നിവയ്ക്കും ഐ-പേ ഉപയോഗിക്കാനാവും.ടെലികോം സേവന ദാതാവിനെ പരിഗണിക്കാതെ,ഖത്തറിലെ  എല്ലാ മൊബൈൽ   ഉപഭോക്താക്കൾക്കും ഇത് ഉപയോഗിക്കാനാവും.

ഉപഭോക്താക്കൾക്ക് ആപ്പിൾ,ഗൂഗ്ൾ പ്‌ളേ( Apple, Google Play) സ്റ്റോറുകളിൽ നിന്ന് ഐ-പേ( iPay)ഡൗൺലോഡ് ചെയ്യാം. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വേഗത്തിലും സുരക്ഷിതമായും പണം പങ്കുവയ്ക്കാൻ ഇതിലൂടെ കഴിയും. പ്രാദേശികവും അന്തർദ്ദേശീയവുമായ പണമയയ്ക്കൽ, ഔട്ട്‌ലെറ്റുകളിലെ തൽക്ഷണ പണവിനിമയം, തിരഞ്ഞെടുത്ത യൂട്ടിലിറ്റി പേയ്‌മെന്റ് സേവനങ്ങൾ എന്നിവ ഐ-പേ( iPay) ഉപയോഗിച്ച് നടത്താൻ കഴിയും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News