Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കൊറോണാ വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടരുന്നു, ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രതയിൽ 

January 23, 2020

January 23, 2020

ദോഹ : ചൈനയിൽ പൊട്ടിപ്പുറപ്പെട്ട അപകടകാരിയായ കൊറോണാ വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രതയിൽ. എല്ലാ ഗൾഫ് രാജ്യങ്ങളും ചൈനയിൽ നിന്നെത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ തന്നെ സൂക്ഷമമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്തിയാണ് കടത്തിവിടുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്കനുസരിച്ച് കൃത്യമായ പരിശോധനാ സംവിധാനങ്ങളും പ്രതിരോധ നടപടികളും കൈക്കൊണ്ടതായും വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങൾ അറിയിച്ചു.

ഖത്തറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി 

കൊറോണ വൈറസ് ബാധയേറ്റ ഒരു കേസ് പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രോഗബാധ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവരെയും സന്ദർശകരെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ചൈനയിലെ രോഗബാധ സ്ഥിരീകരിച്ച നഗരങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.കൊറാണാ വൈറസ് കേസുകൾ കണ്ടെത്തിയാൽ കൈകാര്യം ചെയ്യുന്നതിന് മന്ത്രാലയം പ്രത്യേകം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിളിച്ചുചേർത്ത യോഗത്തിൽ ഹമദ് മെഡിക്കൽ കോർപറേഷൻ,പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ,ഖത്തർ എയർവേയ്‌സ് മെഡിക്കൽ സേവന വിഭാഗം എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

സൗദിയിൽ മലയാളി നെഴ്‌സിന് വൈറസ് ബാധയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്  

ഇതിനിടെ,സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ പിടിപെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ പിടിപെട്ടത്. ഇവര്‍ സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണൽ ആശുപത്രിയിലെ  ജീവനക്കാരിയാണ്. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ ആശുപത്രി അധികൃതര്‍ മറച്ചുവയ്ക്കുന്നതായും സംഭവം ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും മറ്റു നേഴ്‌സുമാര്‍ അറിയിച്ചു.ആശുപത്രിയിലെ രണ്ടു ഫിലിപ്പൈൻ ജീവനക്കാരികൾക്കും രോഗബാധയേറ്റതായി സംശയമുണ്ട്.

അതേസമയം,സൗദി ആരോഗ്യമന്ത്രാലയമോ ഔദ്യോഗിക വാർത്താ ഏജൻസിയെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

യു.എ.ഇ കൊറോണാ വൈറസ് മുക്തമെന്ന് ആരോഗ്യമന്ത്രാലയം 

കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയവും  അറിയിച്ചു. യുഎഇ കൊറോണ വൈറസ് മുക്തമാണന്നും ഇത്തരം മാരകമായ രോഗങ്ങളെ കൈകാര്യം ചെയ്യാന്‍ യുഎഇ സുശക്തമാണന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.ഇത്തരം രോഗ ലക്ഷണങ്ങളുമായി എത്തുന്ന യാത്രക്കാരെ കണ്ടെത്താനായി യു.എ.ഇയിലെ  വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന നല്‍കുന്ന ഏറ്റവും പുതിയ നിർദേശങ്ങൾ പാലിച്ച്‌ കൊണ്ടാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


Latest Related News