Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ഫുഡ്‌ഫെസ്റ്റിവൽ മാർച്ചിൽ,പങ്കെടുക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

January 06, 2023

January 06, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: 2023 മാർച്ചിൽ നടക്കുന്ന ഖത്തർ ഭക്ഷ്യമേളയിലേക്ക് ഫുഡ് ആൻഡ് ബീവറേജ് ഔട്‍ലെറ്റുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.കഴിഞ്ഞ വർഷത്തേക്കാൾ വിപുലമായ രീതിയിലാണ് ഈ വർഷം ഫുഡ് ഫെസ്റ്റിവൽ നടത്തുന്നത്.

ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഫുഡ്, ബീവറേജ് സ്ഥാപനങ്ങൾക്ക് ഖത്തർ ടൂറിസം വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

അപേക്ഷകർ തങ്ങളുടെ സ്ഥാപനത്തിന്റെ കൊമേഴ്‌സ്യൽ ലൈസൻസ്{ സിആർ) ഹെൽത്ത് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്തിരിക്കണം.

രാജ്യത്തെ വ്യത്യസ്‍തമായ ഭക്ഷ്യ അഭിരുചികളും വിഭവങ്ങളും പൊതുജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമാക്കിയാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 2021 ഡിസംബറിൽ അൽ ബിദ പാർക്കിലാണ് കഴിഞ്ഞ ഫുഡ് ഫെസ്റ്റിവൽ നടന്നത്. പന്ത്രണ്ടാം എഡിഷനാണ് ഈ വർഷം നടക്കുന്നത്.

ഫുഡ് സ്റ്റാളുകൾ, ഫുഡ് ട്രക്കുകൾ, കുക്കിംഗ് ഷോകൾ, പാചക ക്ലാസുകൾ, വിനോദ പരിപാടികൾ എന്നിവയാണ് മൂന്നാഴ്ച നീണ്ടു നിന്ന ഫെസ്റ്റിവലിൽ കഴിഞ്ഞ പ്രാവശ്യം നടന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് ചുവടെ :

https://www.qatartourism.com/en/business-events/calendar-of-business-events/qatar-international-food-festival

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക..


Latest Related News