Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് പതിനൊന്ന് വിമാനങ്ങൾ,ഖത്തർ ഷെഡ്യുൾ ആയില്ല

June 27, 2020

June 27, 2020

മസ്കത്ത് : പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിൻറെ നാലാം പാദത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങൾ  കൂടി ഷെഡ്യൂൾ ചെയ്തു. ബഹ്റിൻ, ഒമാൻ, യുഎഇ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ  ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിമാനങ്ങൾ അധികവും ബഹ്റിനിൽ നിന്നും ഒമാനിൽ നിന്നുമാണ്.

കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകളുള്ളത്. കൊച്ചിയിലേക്ക് നാലും തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും കോഴിക്കോടിന് ഒരു സര്‍വീസുമാണ് ഉള്ളത്. നാലാം ഘട്ടത്തിൽ ഒമാനിൽ നിന്നുള്ള എല്ലാ സര്‍വീസുകളും മസ്കത്തില്‍ നിന്നാണ്. സലാലയില്‍ നിന്ന് സര്‍വീസുകളില്ല.ജൂലൈ ഒന്ന്, ആറ്, എട്ട്, 12 തീയതികളിലാണ് കൊച്ചി സര്‍വീസ്. ഒന്ന്, പത്ത്, 13 തീയതികളിലാണ് കണ്ണൂര്‍ സര്‍വീസ്. അതേസമയം,ഖത്തർ ഉൾപെടെ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നാലാം ഷെഡ്യുൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഇന്നലെ മുതല്‍ ദിവസം 40 മുതല്‍50 വരെ വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ജൂലൈയിൽ വരുന്ന വിമാനങ്ങളുടെ എണ്ണം വർധിക്കുമെന്നും വിമാനങ്ങൾക്ക് അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാ ക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികൾ പാലിക്കേണ്ട മുൻകരുതലുകൾ സംസ്ഥാനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ പുതുതായി ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ അധികവും കൊച്ചി, കോഴിക്കോട് വിമാനത്താവ ളങ്ങളിലേക്കാണ്. പ്രവാസികൾ തിരിച്ചെത്തുന്നത് പരിഗണിച്ച് വിമാനത്താവളങ്ങളിൽ ആന്റിബോഡി പരിശോധനയടക്കം  വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News