Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പ് ആരവങ്ങൾക്കിടെ വി.പി.സത്യൻ, 'ക്യാപ്റ്റൻ' സിനിമ തിരക്കഥയുടെ രണ്ടാം പതിപ്പ് ദോഹയിൽ പ്രകാശനം ചെയ്തു

November 30, 2022

November 30, 2022

അൻവർ പാലേരി
ദോഹ : മുൻ ഇന്ത്യൻ ഫുട്‍ബോൾ ക്യാപ്റ്റനും മലയാളി താരവുമായ വി.പി സത്യന്റെ ജീവിതം ആധാരമാക്കി പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിച്ച ക്യാപ്റ്റൻ സിനിമയുടെ തിരക്കഥ രണ്ടാം പതിപ്പ് ദോഹയിൽ പ്രകാശനം ചെയ്തു.ഖത്തർ ഇന്ത്യൻ കൾച്ചറൽ സെന്റർ(ഐസിസി)പ്രസിഡന്റ് പി.എൻ ബാബുരാജനിൽ നിന്ന് സിനിമാ, സീരിയൽ താരം പ്രദീപ് പ്രഭാകർ പുസ്തകം ഏറ്റുവാങ്ങി.കോഴിക്കോട്ടെ ലിപി പബ്ലിഷേഴ്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ.

നാൽപത്തിയൊന്നാം വയസ്സിൽ അകാലത്തിൽ അന്തരിച്ച വി.പി സത്യന്റെ ജീവിതം ആധാരമാക്കി നിർമിച്ച ക്യാപ്റ്റൻ സിനിമയിൽ ജയസൂര്യയാണ് നായകവേഷത്തിൽ അഭിനയിച്ചത്.കണിശമായ അച്ചടക്കത്തില്‍ കളിക്കളങ്ങളെ കയ്യടക്കിയ സത്യന്‍ പിന്നീട് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നതോടെ നേരിട്ട മാനസിക സംഘർഷങ്ങളും ജീവിത പ്രാരാബ്ധങ്ങളുമാണ് സിനിമയുടെ പ്രമേയം. കായികരംഗം നല്‍കിയ അവഗണനയില്‍ മനം നൊന്ത് വിഷാദരോഗത്തിലൂടെ മരണത്തിലേക്കു നടന്നടുത്ത വി.പി.സത്യന്റെ അന്ത്യം ഒരുതരത്തിലുള്ള 'സെൽഫ് ഗോളാ'യിരുന്നുവെന്ന് സിനിമ വ്യംഗമായി സൂചിപ്പിക്കുന്നുണ്ട്.

പ്രൊഫഷണൽ ബിസിനസ് ഗ്രൂപ് ഓഫീസിൽ നടന്ന ചടങ്ങിൽ സംവിധായകനും മാധ്യമപ്രവർത്തകനുമായ ജി.പ്രജേഷ് സെൻ, കേരളാ ബിസിനസ് ഫോറം അഡ്വൈസറി ചെയർമാൻ കെ.ആർ ജയരാജ്,പ്രൊഫഷണൽ ബിസിനസ് ഗ്രൂപ് മാനേജിങ് ഡയറക്റ്റർ അലി ഹസ്സൻ,ആർ.ജെ പാർവതി,ലോകകപ്പ് ഫുട്‍ബോൾ കാണാൻ ഖത്തറിൽ എത്തിയ ആസിം വെളിമണ്ണ തുടങ്ങിയവർ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News