Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇംഗ്ലീഷ് ആരാധകരെ സ്റ്റേഡിയങ്ങളിൽ 'മര്യാദ പഠിപ്പിക്കാൻ'പൊലീസിലെ പ്രത്യേക വിഭാഗത്തെ അയക്കുമെന്ന് ഇംഗ്ലണ്ട്

November 03, 2022

November 03, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ബ്രിട്ടീഷ് ആരാധകർ ലോകകപ്പിനിടെ പ്രകോപനപരമായി പെരുമാറിയാൽ ഇടപെടാൻ ഇംഗ്ലണ്ട് പ്രത്യേക പോലീസ് വിഭാഗത്തെ  ഖത്തറിലേക്ക് അയക്കുമെന്ന് 'ദി ഗാർഡിയൻ'റിപ്പോർട്ട് ചെയ്തു.

നിയമലംഘനങ്ങളൊന്നും നടത്തുന്നില്ലെങ്കിൽ പോലും തങ്ങളുടെ ആരാധകരുടെ പെരുമാറ്റം 'ശരിയാക്കാൻ'ബ്രിട്ടീഷ് പോലീസ് തങ്ങളുടെ 'സപ്പോർട്ടർ എൻഗേജ്‌മെന്റ് ടീ'മിനെ ഒരു അന്താരാഷ്ട്ര കായിക വേദിയിലേക്ക് അയക്കുന്നത് ഇതാദ്യമായാണ്.ഈ മാസാവസാനം ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന ഇംഗ്ലീഷ് ആരാധകർ എങ്ങനെ പെരുമാറുമെന്നത് സംബന്ധിച്ച കണക്കുകൂട്ടലുകളും മുന്വിധികളുമാണ്  ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

"ഇത് വളരെ വ്യത്യസ്തമായ സാംസ്കാരിക പശ്ചാത്തലമുള്ള ഒരു രാജ്യത്ത് നടക്കുന്ന വളരെ വ്യത്യസ്തമായ ലോകകപ്പാണ്.പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കാത്ത ഇംഗ്ലീഷ് ആരാധകർ പോലും ചിലപ്പോൾ   അശ്രദ്ധമായി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതോ ശ്രദ്ധ ആകർഷിക്കുന്നതോ ആയ രീതിയിൽ പെരുമാറിയാക്കാമെന്ന് എനിക്ക് ആശങ്കയുണ്ട്. " ഇംഗ്ലണ്ട് ഫുട്‍ബോൾ  പോലീസിംഗ് മേധാവി ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട്സ് 'ദി ഗാർഡിയ'നോട് പറഞ്ഞു.ഖത്തറിന്റെ അതിഥികളായി ഞങ്ങളെല്ലാം അവിടെയുണ്ടാകുമെന്നും ഖത്തറുമായുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 യൂറോകപ്പ് ഫൈനലിൽ ഇറ്റാലിയൻ ആരാധകരെ കയ്യേറ്റം ചെയ്തും മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചും ഇംഗ്ലീഷ് താരങ്ങൾ സ്റ്റേഡിയത്തിൽ അരാജകത്വം സൃഷ്ടിച്ചത് വലിയ വിവാദമായിരുന്നു.ഈ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിനകത്തും പുറത്തും പരിധിവിട്ട് പെരുമാറിയാൽ ഖത്തറിലെ നിയമമനുസരിച്ച് കനത്ത ശിക്ഷ ലഭിക്കുമെന്ന് ബ്രിട്ടീഷ് ഭരണകൂടം തുടക്കത്തിൽ തന്നെ തങ്ങളുടെ ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം,ഖത്തറും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരം ലോകകപ്പിന് സുരക്ഷയൊരുക്കാൻ ബ്രിട്ടനിൽ നിന്നുള്ള സൈനിക വിഭാഗം നേരത്തെ ഖത്തറിൽ എത്തിയിരുന്നു.ഇതിനു പുറമെ, ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് പുറത്തുള്ള ഇവന്റുകൾ നിയന്ത്രിക്കാൻ ർ തുർക്കി ദേശീയ പോലീസിൽ നിന്നുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥരും  മൈതാനത്തിനുള്ളിൽ സുരക്ഷാ ക്രമീകരണങ്ങളിൽ സഹായിക്കാൻ  പാകിസ്ഥാനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഖത്തറിൽ എത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News