Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്നുള്ള വാർത്തകൾക്കും ഇനി യു.എ.ഇയിൽ വിലക്കില്ല,വെബ്‌സൈറ്റുകൾക്കുള്ള നിരോധനം പിൻവലിച്ചു

March 10, 2023

March 10, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :അൽ ജസീറ ഉൾപെടെയുള്ള വാര്‍ത്താ ചാനലുകള്‍ക്കും  വാർത്താ പോർട്ടലുകൾക്കും യു.എ.ഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി തുടരുന്ന നിരോധനമാണ് റദ്ദാക്കിയത്. 

ഖത്തറി വാര്‍ത്താ വെബ്‌സൈറ്റുകള്‍ യുഎഇ അണ്‍ബ്ലോക്ക് ചെയ്തതായും നിലവില്‍ അവ രാജ്യത്ത് ലഭിച്ചു തുടങ്ങിയതായും ന്യൂസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ തമ്മിലുള്ള സമീപകാല യോഗങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ പരസ്പരം ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ വെബ്‌സൈറ്റുകളായ അല്‍ ജസീറ, അല്‍ ജസീറ ഇംഗ്ലീഷ്, ദ ന്യൂ അറബ്, സര്‍ക്കാര്‍ സർക്കാർ വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എ എന്നിവ യുഎഇ നിവാസികള്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉപരോധത്തിന് പിന്നാലെ 2017 മധ്യത്തിലാണ്  ഖത്തരി വെബ്‌സൈറ്റുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. 2021ല്‍ സൗദിയില്‍ ചേര്‍ന്ന് അറബ് ഉച്ചകോടിയില്‍ വച്ച് ഉപരോധം പിന്‍വലിക്കാന്‍ തിരുമാനമായെങ്കിലും ഖത്തറും യുഎഇയും തമ്മിലുള്ള ബന്ധം കലുഷിതമായി തുടരുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ യുഎഇയില്‍ നിന്ന് ഈ വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം സാധ്യമാവുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

2021ല്‍ സൗദി അറേബ്യയിലെ അല്‍ഉലയില്‍ നടന്ന പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചെറിയ തോതില്‍ മെച്ചപ്പെട്ടിരുന്നുവെങ്കിലും ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പോടെയാണ് ഭിന്നതകള്‍ അവസാനിപ്പിച്ച് കൂടുതല്‍ അടുക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും മുമ്പില്‍ വഴിയൊരുങ്ങിയത്. അറബികളുടെ ലോകകപ്പായി വിലയിരുത്തപ്പെട്ട ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിച്ചിരുന്നു. ലോകകപ്പ് വേളയില്‍ തന്നെ യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഖത്തര്‍ സന്ദര്‍ശിക്കുകയും ലോകകപ്പ് സംഘാടനത്തെ പുകഴ്ത്തുകയുമുണ്ടായി. തുടര്‍ന്ന് അറബ് രാജ്യങ്ങളുടെ ഐക്യം ലക്ഷ്യമിട്ട് യുഎഇയില്‍ നടന്ന രാഷ്ട്ര നേതാക്കളുടെ യോഗത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബന്‍ ഹമദ് അല്‍താനിയും പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് ഖത്തര്‍ അമീറുമായി യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനും ഉപപ്രധാനമന്ത്രി മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും ദോഹയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. ഇതേത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാവുകയും വെബ്‌സൈറ്റുകള്‍ക്കെതിരായ നിയന്ത്രണം നീക്കുന്നതിലേക്ക് വഴി തെളിയിച്ചതുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News