Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഷാര്‍ജയിൽ സഫാരി മാള്‍ പ്രവര്‍ത്തനം തുടങ്ങി

September 06, 2019

September 06, 2019

ഷാര്‍ജ: സഫാരി മാള്‍ ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന വിശേഷണത്തോടെയാണ് സഫാരി മാള്‍ തുറന്നത്.

ഷാര്‍ജ മുവൈലയില്‍ 1.2 മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തയ്യാറാക്കിയിരിക്കുന്ന മാള്‍ ഷാര്‍ജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കള്‍ക്ക് രണ്ടു മെഗാ പ്രൊമോഷന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പര്‍ച്ചേസ് ഒന്നും നടത്താതെതന്നെ ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നവര്‍ക്കും വിസിറ്റ് ആന്റ് വിന്‍ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കുന്നതാണ് .

സെപ്റ്റംബര്‍ നാല് മുതല്‍ ഒക്ടോബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന മെഗാ പ്രൊമോഷന്‍ സമ്മാനപദ്ധതിയിലൂടെ ഓരോ ആഴ്ചയിലും നാല് വീതം ടൊയോട്ട കൊറോള കാറുകളും സമ്മാനമായി ലഭിക്കും. 50 ദിര്‍ഹത്തിനുമുകളില്‍ പര്‍ച്ചേസ് ചെയ്യുമ്ബോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള കൂപ്പണുകള്‍ ലഭിക്കും.

ഫുഡ് കോര്‍ട്ട്, പാര്‍ട്ടി ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ആയിരത്തോളം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം എന്നിവയും സഫാരി മാളിന്‍റെ പ്രത്യേകതയാണ്. ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി എല്ലാം വിഭാഗങ്ങളും മാളില്‍ സജ്ജീകരിച്ചതായിസഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട്ട്,അറിയിച്ചു. ഷോപ്പിംഗിനൊപ്പം വിനോദം എന്ന ആശയത്തില്‍ കലാപരിപാടികളും, ഡാന്‍സ്, ഗെയിം ഷോകളും സഫാരി മാളില്‍ അരങ്ങേറും.


Latest Related News