March 24, 2020
March 24, 2020
ദോഹ : കോവിഡ് 19 ബാധിച്ച് ഇന്ന് ബഹ്‌റൈനിലും സൗദിയിലുമായി രണ്ടു പേർ മരിച്ചു. ഇതോടെ ബഹ്‌റൈനിൽ കോവിഡ് മരണം മൂന്നായി. ഗൾഫിൽ മൊത്തം മരണ സംഖ്യ ഇതോടെ അഞ്ചായി. സൗദിയിൽ ആദ്യ കോവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈനിലാണ് ആദ്യം കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ മാസം 16 ന് 65 വയസ്സുള്ള ബഹ്‌റൈൻ സ്വദേശി വനിതയാണ് മരിച്ചത്. തുടർന്ന് 22 ന് അമ്പത്തിയൊന്നുകാരനായ സ്വദേശിയും മരണപ്പെട്ടു. യു.എ.ഇ യിലാണ് പിന്നീട് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ മാസം 21 ന് രണ്ടു സ്വദേശികളാണ് യു.എ.ഇ യിൽ മരണപ്പെട്ടത്.
സൗദിയിലെ മദീനയിൽ അഫ്ഗാൻ പൗരനാണ് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത്. സൗദിയിൽ മൊത്തം രോഗബാധിതർ 767 ആയി. സൗദിയിൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.