Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ രണ്ട് ഫഹെസ് കേന്ദ്രങ്ങളിൽ വാഹന പരിശോധനക്ക് മുൻകൂട്ടി ബുക് ചെയ്യണമെന്ന് നിർദേശം

May 30, 2022

May 30, 2022

ദോഹ : വാദി അൽ ബനാത്ത്, മെസൈമീർ എന്നിവിടങ്ങളിലെ ഫഹെസ് (FAHES) കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനനകൾക്ക് മുൻകൂട്ടി ഓൺലൈൻ വഴി ബുക്ക് ചെയ്യണമെന്ന് വൊഖൂദ് അറിയിച്ചു.ഇതിനായി വൊഖൂദ് മൊബൈൽ ആപ്പ് വഴിയാണ് ബുക് ചെയ്യേണ്ടത്.

2022 ജൂൺ 1 മുതൽ വൊഖൂദ് മൊബൈൽ ആപ്പിൽ വാഹന പരിശോധനക്കുള്ള ഓപ്ഷൻ നൽകുമെന്നും അധികൃതർ സമൂഹ മാധ്യമ അക്കൗണ്ട് വഴി അറിയിച്ചു.ഉപഭോക്താക്കളുടെ തിരക്ക്   ഒഴിവാക്കാനും കാത്തിരിപ്പ് സമയം കുറക്കാനും ഇതിലൂടെ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ വൊഖൂദ്( Wqod App) ആപ്പ് ഡൗൺലോഡ് ചെയ്യാം. മേൽപറഞ്ഞ രണ്ടു കേന്ദ്രങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് സൗകര്യപ്രദമായ തീയതിയും സമയവും നൽകാവുന്നതാണ്.

അതേസമയം,മറ്റെല്ലാ സ്റ്റേഷനുകളിലും ആദ്യം വരുന്നവർക്ക് ആദ്യം സേവനം എന്ന മുൻഗണനാ ക്രമത്തിൽ പരിശോധന തുടരുമെന്നും വൊഖൂദ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News