Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഡിസ്ട്രിക്ട് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് വാര്‍ഷിക സമ്മേളനം ഈ മാസം 26,27 തിയ്യതികളിൽ

May 21, 2023

May 21, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തറിലെ ഡിസ്ട്രിക്ട് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് വാര്‍ഷിക സമ്മേളനം മെയ് 26, 27 തിയ്യതികളില്‍ ദോഹയിലെ പുള്‍മാന്‍ ഹോട്ടല്‍ വെസ്റ്റ് ബേയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.  20 ദേശീയതകളെ പ്രതിനിധീകരിച്ച് 500-ലധികം പേര്‍ വാർഷിക സമ്മേളനത്തിൽ  പങ്കെടുക്കും.

ഡിസ്ട്രിക്ട് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് വാര്‍ഷിക സമ്മേളനത്തില്‍ 20 ദേശീയതകളെ പ്രതിനിധീകരിച്ച് 500-ലധികം പേര്‍ പങ്കെടുക്കും.  ഇംഗ്ലീഷിനും അറബിക്കിനും പുറമേ തമിഴ്, മലയാളം ഭാഷകളില്‍ മത്സരങ്ങള്‍ നടക്കും. പബ്ലിക് സ്പീക്കിംഗിന്റെ ലോക ചാമ്പ്യന്‍ സിറില്‍ ജൂനിയര്‍ ഡിം മുഖ്യ പ്രഭാഷണവും ഫലപ്രദമായ ആശയവിനിമയത്തെക്കുറിച്ചുള്ള പരിശീലന സെഷനുകളും നടത്തുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഖത്തറിലെ മികച്ച സ്പീക്കര്‍മാരെ തെരഞ്ഞെടുക്കാന്‍ നാല് വിഭാഗങ്ങളിലായി പ്രസംഗ മത്സരങ്ങള്‍ അരങ്ങേറും.ഇതിലെ വിജയിക്ക് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

യു എസ് എയിലെ ഏംഗല്‍വുഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് 144 രാജ്യങ്ങളിലായി 14,700-ലധികം ക്ലബ്ബുകളിലായി 270,000ലേറെ അംഗങ്ങളുണ്ട്.ഖത്തറില്‍ മുതിര്‍ന്നവര്‍ക്കായി 119-ലധികം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുകളും കുട്ടികള്‍ക്കായി 14 ഗാവല്‍ ക്ലബ്ബുകളും ഉണ്ട്. 

ഡിസ്ട്രിക്ട് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് വാര്‍ഷിക സമ്മേളനം ചെയര്‍മാന്‍ ഖാലിദ് അല്‍- അഹമ്മദ് ഹംദാന്‍, ഡയറക്ടര്‍ രാജേഷ് വി സി, പ്രോഗ്രാം ക്വാളിറ്റി ഡയറക്ടര്‍ രവിശങ്കര്‍ ജെ, ക്ലബ് ഗ്രോത്ത് ഡയറക്ടര്‍ സബീന എം കെ, എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് മാനേജര്‍ ബിന്ദു പിള്ള, സ്‌പോണ്‍സര്‍ഷിപ്പ് മാനേജര്‍ ദേവകിനന്ദന്‍, ജില്ലാ അഡ്മിന്‍ മാനേജര്‍ അപര്‍ണ രഹ്നിഷ്, ഡി ടി എ സി സെക്രട്ടറി നജ്ല ആസാദ് പ്രൊജക്ട് മാനേജര്‍ മഷൂദ് വി സി, അഭിന, ശബരി പ്രസാദ്, ഇമാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News