Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൗദിയിൽ നിന്ന് ബസ് മാർഗം ഫുട്‍ബോൾ ആരാധകരെ ദോഹയിലെത്തിക്കാൻ പദ്ധതിയുള്ളതായി ഖത്തർ ലോകകപ്പ് സി.ഇ.ഒ

August 25, 2022

August 25, 2022

ദോഹ : സൗദിയിൽ നിന്നും സൽവ പ്രവേശന കവാടം വഴി കരമാർഗം ഫുട്‍ബോൾ ആരാധകരെ ഖത്തറിൽ എത്തിക്കാൻ സൗകര്യം ഒരുക്കുമെന്ന് ഖത്തർ ലോകകപ്പ് സിഇഒ നാസർ അൽ ഖാതർ അറിയിച്ചു.ഖത്തർ ന്യൂസ് ഏജൻസിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അറബ് ലോകത്തെയും മിഡിൽ ഈസ്റ്റിലെയും ആദ്യ ലോകകപ്പിന്റെ വിജയത്തിനായി ഗൾഫ് മേഖലയിലെ ജനങ്ങളെ ഞങ്ങൾ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു, സൗദി അറേബ്യയിൽ നിന്ന് ആരാധകരെ ബസുകളിൽ എത്തിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും . അതിർത്തി പ്രദേശം മുതൽ ലോകകപ്പ് സ്റ്റേഡിയങ്ങൾ വരെ ഒരുക്കുന്ന സജ്ജീകരണങ്ങൾ എന്തൊക്കെയാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദോഹ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഫിഫ ലോകകപ്പ്  സ്റ്റേഡിയങ്ങളിലേക്ക് ആരാധകരെ എത്തിക്കാൻ ബസുകൾ വിന്യസിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News