Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലുസൈൽ സൂപ്പർ കപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റു വിൽപന ആരംഭിച്ചു

August 18, 2022

August 18, 2022

ദോഹ :ലോകകപ്പ് ഫൈനൽ മത്സരവേദിയായ 80,000 പേരെ ഉൾക്കൊള്ളുന്ന ലുസൈൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന  ലുസൈൽ സൂപ്പർ കപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റു വിൽപന ആരംഭിച്ചു..സെപ്തംബർ 9 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ സൗദി പ്രൊഫഷണൽ ലീഗിൽ ജയിച്ചു വരുന്ന ടീമും  ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാവും തമ്മിലാണ് കൊമ്പു കോർക്കുക.

ഓൺലൈൻ വഴി മാത്രമേ ടിക്കറ്റുകൾ ലഭ്യമാവൂ.മറ്റു കേന്ദ്രങ്ങളിലോ സ്റ്റഡിയത്തിലെ കൗണ്ടർ വഴിയോ ടിക്കറ്റെടുക്കാൻ അവസരമുണ്ടാവില്ല. 

ടിക്കറ്റെടുക്കാനുള്ള ലിങ്ക് 

ഖത്തർ സമയം രാത്രി 9 മണിക്കാണ് മത്സരം തുടങ്ങുക.വൈകുന്നേരം 4.30 ന് ഗേറ്റുകൾ തുറക്കും.


ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ഫിഫ ടിക്കറ്റിംഗ് വെബ്‌സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാകും.നാല് കാറ്റഗറികളിലായി വിവിധ നിരക്കുകളിൽ ടിക്കറ്റുകൾ ലഭിക്കും.

കാറ്റഗറി 1: 200 ഖത്തർ റിയാൽ
കാറ്റഗറി 2: 150 ഖത്തർ റിയാൽ
വിഭാഗം 3: 80 ഖത്തർ റിയാൽ
കാറ്റഗറി 4: 40 ഖത്തർ റിയാൽ

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News