Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു,മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

September 17, 2022

September 17, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :  തൃശൂർ പെരിഞ്ഞനം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു.പെരിഞ്ഞനം കപ്പൽപള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ്  നാസർ(58) ആണ് മരിച്ചത്.കഴിഞ്ഞദിവസം വക്രയിലുണ്ടായ വാഹനാപകടത്തിൽ  ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം പൂർണമായും കത്തിനശിച്ചിരുന്നു.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഇന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

പുല്ലറക്കത്ത് മുഹമ്മദിന്റെ മകനാണ്.സഹോദരങ്ങൾ: ജമാൽ, അബ്ബാസ്​, ഷൗക്കത്ത്​ അലി, നിയാസ്​, റംല, ആസ്യ.

വെള്ളിയാഴ്ച വൈകുന്നേരം ഇദ്ദേഹം സഞ്ചരിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.പിന്നാലെ കാറിന്  തീപിടിക്കുകയായിരുന്നു.

മൃതദേഹം വക്ര മോർച്ചറിയിൽ.നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News