Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഹയ്യ കാർഡില്ലാത്ത ഏഷ്യൻ തൊഴിലാളികൾക്കായി ഖത്തറിൽ മൂന്ന് ഫാൻ സോണുകൾ,നാളെ(വെള്ളിയാഴ്ച) തുറക്കും

November 17, 2022

November 17, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഫിഫ ലോകകപ്പിന് മുന്നോടിയായി ഫുട്‍ബോൾ ആരാധകർക്കായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ഫാൻ സോണുകൾ കൂടി വെള്ളിയാഴ്ച(നാളെ) തുറക്കും.ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയം, ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 55, അൽ ഖോർ സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ഈ ഫാൻ സോണുകളിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും ഹയ്യ കാർഡ് ആവശ്യമില്ലെന്നും   ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫിഫ ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനു പുറമെ, ഏഷ്യൻ ടൗണിലും അൽ ഖോർ ഫാൻ സോണിലും നിരവധി ഏഷ്യൻ, അന്താരാഷ്ട്ര കലാപരിപാടികളും മറ്റ് വിനോദ പരിപാടികളും നടക്കും.സൗജന്യ വൈഫൈ, ഭക്ഷണ പാനീയ സ്റ്റാൻഡുകൾ എന്നിവയും ലഭ്യമായിരിക്കും.

ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ.55ലെ ഫാൻ സോണിൽ , കായിക മത്സരങ്ങൾ, നറുക്കെടുപ്പിലൂടെയുള്ള സമ്മാനങ്ങൾ, സൗജന്യ ഡയബറ്റിക്, രക്തസമ്മർദ്ദ പരിശോധന എന്നിവയ്‌ക്കൊപ്പം മറ്റു വിനോദപരിപാടികളും അരങ്ങേറും. നാളെ (നവംബർ 18) മുതൽ ഡിസംബർ 18 വരെ, വൈകിട്ട് 4 മുതൽ രാത്രി 10 വരെ മൂന്ന് ഫാൻ സോണുകളിലും പ്രവേശനമുണ്ടാവും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News