Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പ് ടിക്കറ്റ് വിൽപനയിൽ വൻ മുന്നേറ്റം,സ്റ്റേഡിയങ്ങളിൽ ടിക്കറ്റ് വിൽപന ഉണ്ടായിരിക്കില്ല

October 01, 2022

October 01, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് വിൽപനയുടെ അവസാനഘട്ടത്തിലും വൻ  തിരക്കനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു.ഇക്കഴിഞ്ഞ 27ന് അവസാന ഘട്ട ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ആദ്യ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ 120,000 ടിക്കറ്റുകൾ  വിറ്റുപോയതായി സെയിൽസ്, മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റാബിയ അൽ-കുവാരി അൽ കാസ് ടിവിയോട് പറഞ്ഞു.അൽ-മജ്‌ലിസ് പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പല ഘട്ടങ്ങളിലായി ഇതുവരെ,ഏകദേശം 2.7 മില്യൺ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യക്കാർ വളരെ കൂടുതലായതിനാൽ ടിക്കറ്റുകളുടെ ലഭ്യത മത്സരങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുമെന്നും പങ്കെടുക്കുന്ന ടീമുകൾക്കായി ഫിഫ തന്നെ പലപ്പോഴും  ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ടിക്കറ്റുകൾ നേരിട്ട് മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ലെന്നും എന്നാൽ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി മാത്രം ഇത് സാധ്യമാകുമെന്നും അൽ-കുവാരി ചൂണ്ടിക്കാട്ടി.ഔദ്യോഗിക സൈറ്റിലൂടെയും പ്ലാറ്റ്‌ഫോമിലൂടെയും മാത്രം ടിക്കറ്റുകൾ വിൽക്കുന്നതിനാൽ  അനൗദ്യോഗിക വെബ്‌സൈറ്റുകൾക്കും ടിക്കറ്റിന്റെ പേരിലുള്ള തട്ടിപ്പുകൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ടൂർണമെന്റിന്റെ അവസാനം വരെ ടിക്കറ്റ് വിൽപ്പന തുടരുമെങ്കിലും സ്റ്റേഡിയങ്ങളിൽ ടിക്കറ്റ് വിൽപന ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ടിക്കറ്റുകളുടെ പുനർവിൽപനക്കുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമായ മൊബൈൽ ആപ് ഈ മാസം പുറത്തിറക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News