Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ പ്രവാസിയുടെ പങ്കാളിത്തത്തിൽ നിർമിച്ച 'ദി സൗണ്ട് ഓഫ് ഏജ്' സിനിമ റിലീസ് ചെയ്തു

June 06, 2021

June 06, 2021

പാര്‍വ്വതി  പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖത്തറിലെ  സുരേന്ദ്രൻ വാഴക്കാടും ലിമ്മി ആന്റോ കെ, മാമ്പ്ര ഫൗണ്ടേഷനും  ചേർന്ന് നിർമ്മിച്ച 'ദി സൗണ്ട് ഓഫ് ഏജ് ഷോർട്ട് ചിത്രം റിലീസായി.നീംസ്ട്രീം,റൂട്സ് ഒടിടി  പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. നവാഗതനായ ജിജോ ജോര്‍ജ് ആണ് തിരക്കഥ എഴുതി സംവിധാനം  ചെയ്തത് .

വാർദ്ധക്യത്തോട് ഉള്ള യുവത്വത്തിൻറെ  സമീപനവും  മാതാപിതാക്കൾക്ക്  മക്കളോടുള്ള  അനുഭാവവും  തുടർന്നുള്ള  സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. വാർദ്ധക്യത്തിലെ ശാരീരികവും  മാനസികവുമായ  അവഗണനകൾ, മക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ നേരിടേണ്ടിവരുന്ന  സാമ്പത്തിക ചൂഷണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചിത്രം  കൈകാര്യം ചെയ്യുന്നുണ്ട്. മുത്തുമണി സോമസുന്ദരന്‍, കൈനകിരി തങ്കരാജ്, രഞ്ജിത്ത്  മണമ്പ്രക്കാട്ട്, ജിന്‍സ് ഭാസ്‌കര്‍, റോഷ്‌ന ആന്‍ റോയ്, പ്രണവ് ഏക, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം നവീന്‍ ശ്രീറാം ആണ് നിർവഹിച്ചത്. സംഗീതം ബിജിബാൽ. 

ചിത്രം കാണാൻ താഴെ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക:

 'ദി സൗണ്ട് ഓഫ് ഏജ്' കാണാം . 


Latest Related News