Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്,ഖത്തറിൽ സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ എന്തൊക്കെയെന്നറിയാം

September 09, 2021

September 09, 2021

ദോഹ : സൈബർ കുറ്റകൃത്യങ്ങളെയും, ഓൺലൈൻ രംഗത്തെ തട്ടിപ്പുകളും നേരിടാൻ 2014 ൽ ആണ് ഖത്തർ ഗവണ്മെന്റ് പുതിയ സൈബർ നിയമം പാസാക്കിയത്. ഇന്റർനെറ്റിൽ കമ്പ്യൂട്ടർ വഴിയോ മറ്റേതെങ്കിലും ഉപകരണം വഴിയോ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്ക് കനത്ത പിഴ തന്നെ നൽകാനാണ് ഈ നിയമം അനുശാസിക്കുന്നത്. നാടിന്റെ ഐക്യത്തെ തകർക്കുംവിധത്തിലുള്ള, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനായി ആരെങ്കിലും വെബ്സൈറ്റ് നിർമിച്ചതായി കണ്ടുപിടിച്ചാൽ അവർക്ക് മൂന്ന് വർഷം തടവും 5 ലക്ഷത്തോളം ഖത്തറി റിയാൽ പിഴയും ലഭിച്ചേക്കാം. ഇതേ ഉദ്ദേശിച്ചത്തോടെ തെറ്റായ വാർത്തകൾ ആരെങ്കിലും ഷെയർ ചെയ്താൽ അവർക്ക് ഒരു വർഷത്തെ തടവും, രണ്ടരലക്ഷം ഖത്തറി റിയാൽ പിഴയും ലഭിക്കാം. ഒരു വ്യക്തിയെയോ കുടുംബത്തെയോ അപകീർത്തിപെടുത്തുന്ന തരത്തിലുള്ള ഫോട്ടോയോ, വീഡിയോയോ,എഴുത്തോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാൽ ( അവ ശരിയാണെങ്കിൽ പോലും) ഒരു ലക്ഷം പിഴയോ ഒരു വർഷം തടവോ ലഭിക്കും. ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തിയാലും ഇതേ അളവിലാണ് ശിക്ഷ. ഔദ്യോഗികരേഖകൾ കൃത്രിമമായി നിർമിച്ചാൽ 10 വർഷം ജയിൽവാസവും, ഒപ്പം രണ്ട് ലക്ഷത്തോളം റിയാൽ പിഴയും ലഭിക്കും. ആൾമാറാട്ടം നടത്തിയാലും ഇതേ അളവിലാണ് ശിക്ഷ.

ഇത്തരത്തിലുള്ള ഏതെങ്കിലും നിയമലംഘനം നടന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടാൽ അവർക്ക് വേണ്ട തെളിവുകൾ നൽകാൻ ടെലികമ്മ്യൂണിക്കേഷൻ ദാതാക്കൾക്ക് ബാധ്യതയുണ്ട്. പൊലീസോ മറ്റോ ആവശ്യപ്പെട്ടാൽ നിയമം ലംഘിക്കുന്ന വെബ്‌സൈറ്റുകൾ ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ ബ്ലോക്ക് ചെയ്യും. ഒപ്പം അത് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറുകയും ചെയ്യും. അന്വേഷണം സുഗമമാക്കാൻ തൊണ്ണൂറോളം ദിവസത്തെ ഓൺലൈൻ ഡാറ്റകൾ സൂക്ഷിച്ചുവെക്കാനും കമ്പനികൾക്ക് നിർദ്ദേശമുണ്ട്.

 


Latest Related News