Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
തര്‍തീല്‍: ഖുര്‍ആന്‍ മത്സരങ്ങളുടെ സമാപനം ഏഴിന്

May 06, 2021

May 06, 2021

ദോഹ : വിശുദ്ധ റമളാനില്‍ ഖുര്‍ആന്‍ ആസ്പദമാക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ 'തര്‍തീല്‍' ഈ മാസം എഴിന് തുടങ്ങുന്ന ഗള്‍ഫ് ഗ്രാന്‍ഡ് ഫിനാലെയോടെ സമാപിക്കും. ഏഴ്, പതിനാല് തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗള്‍ഫ് തര്‍തീല്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദേശീയ മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച 115 പ്രതിഭകള്‍ ഓണ്‍ലൈനായി നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരുക്കും.

ഖുര്‍ആന്‍ പഠനം, പാരായണം, ആശയ പ്രചാരണം എന്നിവ ലക്ഷ്യമാക്കി നടക്കുന്ന തര്‍തീലില്‍ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍, യുവതി-യുവാക്കള്‍ എന്നിവര്‍ക്ക് വേണ്ടി 5 വിഭാഗങ്ങളിലായി 15 ഇനങ്ങളാണ് മത്സരത്തിനുള്ളത്. ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ സെമിനാര്‍, പ്രസംഗം, മാഗസിന്‍ നിര്‍മാണം, എക്സിബിഷന്‍, ക്വിസ് എന്നിവയാണ് പ്രധാന മത്സരങ്ങള്‍. നിശ്ചിത ഇനങ്ങള്‍ക്ക് പുറമെ നേരത്തേ രജിസ്റ്റര്‍ ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് തല്‍ക്ഷണ മത്സരവും തര്‍തീലിന്റെ ഭാഗമായി നടക്കും.

തര്‍തീല്‍ പ്രചാരണത്തിന്റെ ഭാഗമായി ആറ് ഗള്‍ഫ് രാജ്യങ്ങളിലും വിദഗ്ധരെ പങ്കെടുപ്പിച്ച് വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാര്‍, ക്വിസ്, കാലിഗ്രഫി, പ്രബന്ധ രചന എന്നിവ സംഘടിപ്പിച്ചിരുന്നു. മെയ് പതിനാലിന് നടക്കുന്ന സമാപന സംഗമത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥി യായിരിക്കും. മറ്റു പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News