Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഏഷ്യയിലെ ആദ്യ റിഹാബ് യൂണിവേഴ്‌സിറ്റിയുമായി'തണൽ',ചെയർമാൻ ഡോ.ഇദ്‌രിസ് ദോഹയിലെത്തി

September 19, 2022

September 19, 2022

അൻവർ പാലേരി 

ദോഹ:ജീവകാരുണ്യ പ്രവർത്തനമേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന വടകര ആസ്ഥാനമായ ദയാ റീഹാബിലേഷൻ സെന്ററിന് കീഴിലുള്ള  'തണൽ' റിഹാബ് യൂണിവേഴ്‌സിറ്റി ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിന് കീഴില്‍ റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമായാണ് ആദ്യഘട്ടത്തിൽ സ്ഥാപനം പ്രവർത്തിക്കുക. 

റിഹാബിലിറ്റേഷന്‍ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ  സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി ജി, പി എച്ച് ഡി കോഴ്‌സുകളാണ് പദ്ധതിയിലുള്ളതെന്ന്.തണൽ ചെയര്‍മാന്‍ ഡോ. വി ഇദ്‌രീസ് ദോഹയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ക്ലിനിക്കല്‍വിംഗ്, അക്കാദമിക് വിംഗ്, റിസര്‍ച്ച് വിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. കോഴ്‌സുകളും ഗവേഷണങ്ങളും മുന്നോട്ടു പോകുന്നതിന് അനുസരിച്ച് സ്ഥാപനം യൂണിവേഴ്‌സിറ്റിയായി മാറ്റാനാണ് ആഗ്രഹിക്കുന്നത്.

കോഴിക്കോട് കുറ്റ്യാടിക്ക് സമീപം പന്തിരിക്കരയില്‍ 30 ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. നാല് മാസംകൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ലക്ഷം ചതുരശ്ര അടിയുള്ള ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2023ല്‍ ആരംഭിച്ച് 2025ല്‍ പൂര്‍ത്തീകരിക്കും. 175 കോടി രൂപയാണ് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കാക്കുന്നത്.
 
ജാതിമത ഭേദമന്യേ സമൂഹത്തിലെ നന്മയാഗ്രഹിക്കുന്നവരുടെ സഹകരണമാണ് പദ്ധതിയില്‍ തണല്‍ പ്രതീക്ഷിക്കുന്നത്. പദ്ധതിയെ കുറിച്ച് വിശദീകരിക്കാന്‍ സെപ്തംബര്‍ 20 ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് മിഡ്മാക് റൗണ്ട് അബൗട്ടിന് സമീപത്തെ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. വി ഇദ്‌രീസ്, എം വി,തണൽ ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് സിറാജുദ്ദീന്‍,ജനറൽ സെക്രട്ടറി ആഷിഖ് അഹമ്മദ്, ട്രഷറർ അബ്ദുല്‍ ഗഫൂര്‍ പി,അബ്ദുൾ റഹ്മാൻ റൊട്ടാന,ഹംസ കെ കെ, സി സുബൈര്‍, ഷാനവാസ് ടി ഐ എന്നിവര്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News