Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിയമപ്രശ്നങ്ങളിൽ കുടുങ്ങിയവർക്ക് നാട്ടിലേക്ക് മടങ്ങുന്നതുവരെ താമസിക്കാൻ താൽകാലിക സൗകര്യം വേണമെന്ന് ആവശ്യം

December 28, 2020

December 28, 2020

ദോഹ : രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ഇന്ത്യന്‍ പ്രവാസികളുമായി ഓണ്‍ലൈന്‍ വഴി കൂടിക്കാഴ്ച നടത്തി.ഇന്നലെ  വൈകീട്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഖത്തറിലെ ഇന്ത്യൻ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തിയത്. 

നിയമപ്രശ്‌നങ്ങളില്‍പ്പെടുന്നവര്‍ക്കും അനാരോഗ്യവും മറ്റും മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്കും നാട്ടിലേക്ക് മടങ്ങുന്നതു വരെ താമസിക്കാനുള്ള താല്‍ക്കാലിക സൗകര്യം ഖത്തറിൽ ഏര്‍പ്പെടുത്തണമെന്ന് പ്രവാസി സംഘടനകൾ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു.ഇന്ത്യന്‍ എംബസിയില്‍ സ്ഥിരം ലീഗല്‍ ഓഫിസറെ നിയമിക്കുക, ഇന്ത്യക്കാര്‍ക്കായി കമ്യൂണിറ്റി കേന്ദ്രം നിര്‍മിക്കുക, ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാനുള്ള ഭൂമി അനുവദിക്കുക, ദോഹയില്‍ ഇന്ത്യന്‍ സര്‍വകലാശാലകളും കൂടുതല്‍ സ്‌കൂളുകളും തുടങ്ങാനുള്ള അവസരമുണ്ടാക്കുകയും  നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും പ്രവാസി സംഘടനകൾ ഉന്നയിച്ചു.

കൊവിഡിനെ നേരിടാന്‍ നല്‍കിയ സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു. പുതിയ ഇന്ത്യയുടെ വികസനത്തിന് പ്രവാസികളുടെ പങ്കാളിത്തം മന്ത്രി അഭ്യര്‍ഥിച്ചു. ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽഥാനിയുമായി ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News