Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ടീം തിരൂർ ദോഹയിൽ സംഘടിപ്പിച്ച 'ഈദ് ഇശൽ 2022' പെരുന്നാൾ സംഗമം ശ്രദ്ധേയമായി

May 09, 2022

May 09, 2022

ദോഹ : ഖത്തറിലെ തിരൂർ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ അണിയിച്ചൊരുക്കിയ 'ഈദ് ഇശൽ' പരിപാടിക്ക് മികച്ച പ്രതികരണം. ടീം തിരൂരിന്റെ അംഗങ്ങളും കുടുംബങ്ങളും കുട്ടികളുമടക്കമുള്ളവർ പെരുന്നാളിന്റെ ഇശൽപെരുമയുമായി ഒത്തു ചേർന്നപ്പോൾ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ പെരുന്നാളാവേശം അലതല്ലി.നൗഷാദ് പൂക്കയിലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണ് സംഗീത പരിപാടിക്ക് നേതൃത്വം നൽകിയത്. ഗാനങ്ങൾ ആലപിച്ചു.

ഖത്തറിലെ പ്രവാസികൾക്കിടയിൽ അറിയപ്പെടുന്ന വിവിധ ഗായകർ ഗാനങ്ങൾ ആലപിച്ചു. ടീം തിരൂർ ഖത്തർ പ്രസിഡന്റ് അഷറഫ് ചിറക്കൽ പരിപാടി ഉൽഘാടനം ചെയ്തു.കഴിഞ്ഞ കാലയളവിൽ ടീം തിരൂർ ഖത്തറിനായി മികച്ച പ്രകടനം കാഴ്ച്ച വെച്ച പ്രവർത്തകർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ടീം തിരൂർ ഖത്തർ സെക്രട്ടറി സലീം കൈനിക്കര നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News