Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ടീം തിരൂർ ചാർട്ടേഡ് വിമാനം ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് യാത്രതിരിച്ചു 

July 04, 2020

July 04, 2020

ദോഹ : തിരൂരിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ  ടീം തിരൂർ ഖത്തർ ഒരുക്കിയ ചാർട്ടേഡ് വിമാനം ഇന്നുച്ചയോടെ ദോഹയിൽ നിന്ന്  നാട്ടിലേക്ക് തിരിച്ചു.180 യാത്രക്കാരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത്. അർഹരായ ഇരുപതോളം പേർക്ക് തികച്ചും സൗജന്യമായാണ് യാത്രാ സൗകര്യം ഒരുക്കിയതെന്ന് സംഘാടകർ അറിയിച്ചു.

ഖത്തറിലും നാട്ടിലും ജീവകാരുണ്യ-സേവന മേഖലകളിൽ സജീവമായി ഇടപെടുന്ന ടീം തിരൂർ കഴിഞ്ഞ രണ്ടു പ്രളയകാലത്തും കേരളത്തിൽ പ്രയാസം അനുഭവപ്പെടുന്ന നിരവധി പേർക്ക് സഹായം എത്തിച്ചിരുന്നു.തിരൂർ പൂങ്ങോട്ടുകുളത്ത് ഡ്രസ്സ് കളക്ഷൻ ബോക്സ് സ്ഥാപിച്ച അതിലൂടെ പാവപ്പെട്ട ജനങ്ങൾക്ക് വസ്ത്രം എത്തിച്ചു കൊടുക്കുന്ന പ്രത്യേക പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്.അംഗങ്ങളിൽ സ്വന്തമായി കിടപ്പറ്റമുണ്ടാക്കാൻ  വീടുണ്ടാക്കാൻ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി വീട് വച്ച് നൽകുന്നതാണ് മറ്റൊരു പദ്ധതി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News