Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ചൂട് കുറയും,ഖത്തറിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള സമയനിയന്ത്രണം പിൻവലിച്ചു

September 15, 2022

September 15, 2022

ദോഹ :രാജ്യത്ത്  തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള വേനൽക്കാല സമയ നിയന്ത്രണം അവസാനിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.സമൂഹമധ്യ അക്കൗണ്ട് വഴിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കടുത്ത വേനൽചൂട് കണക്കിലെടുത്ത് ജൂൺ 1 മുതൽ സെപ്തംബർ 15 വരെ തുറസ്സായ സ്ഥലങ്ങളിൽ പുറംജോലികൾ ചെയ്യുന്ന തൊഴിലാളികളെ രാവിലെ 10 മുതൽ ഉച്ചക്ക് 3.30 വരെ ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല.ശരിയായ വെന്റിലേഷൻ സൗകര്യം ഇല്ലാത്തതും ആവശ്യത്തിന് തണൽ ലഭിക്കാത്തതുമായ സ്ഥലങ്ങളിലും ഈ സമയങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രമുണ്ടായിരുന്നു.നിയമം ലംഘിക്കുന്ന തൊഴിലുടമകൾ കർശന ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.ഈ നിയന്ത്രണമാണ് ഇന്നവസാനിക്കുന്നത്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News