Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിൽ വേനലവധി അടിപൊളിയാക്കാം,കുട്ടികൾക്ക് സമ്മർ ക്യാമ്പുമായി ആസ്പയർ സോൺ

July 15, 2023

July 15, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :വേനലവധിക്കാലം കുട്ടികളുടെ മാനസികവും ശാരീരികവുമായ പരിപോഷണത്തിന് ഉപയോഗിക്കാൻ ലക്ഷ്യമാക്കി ആസ്പയർ സോൺ കുട്ടികൾക്കായി സമ്മർ ക്യാമ്പ് ഒരുക്കുന്നു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 10 വരെ ആസ്പയർ സോണിൽ നടക്കുന്ന സമ്മർ ക്യാമ്പിൽ വൈവിധ്യമാർന്ന കായിക വിനോദ പരിപാടികളും വിവിധ ഗെയിമുകളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

വേനൽക്കാല അവധിക്കാലം രാജ്യത്ത് ചെലവഴിക്കുന്ന കുട്ടികൾക്ക് അനുയോജ്യമായ വിധത്തിലാണ് വിവിധ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.കുട്ടികൾക്ക് ഇണങ്ങുന്ന തരത്തിലുള്ള സാഹസിക പരിപാടികൾക്ക് പുറമെ,ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ഫുട്‌സൽ, വിനോദ ഗെയിമുകൾ തുടങ്ങിയ കായിക വിനോദ പരിപാടികളും ക്യാമ്പിന്റെ പ്രത്യേകതയായിരിക്കും.

ഫിറ്റ്നസ് സെഷനുകൾ, സുംബ ക്ലാസുകൾ, ആവേശകരമായ ഫീൽഡ് ട്രിപ്പുകൾ എന്നിവയും പരിപാടിയിൽ ഉൾപെടുത്തിയതായി സംഘാടകർ അറിയിച്ചു..ആവേശകരമായ ശാരീരിക പ്രവർത്തനങ്ങൾക്ക് പുറമേ, കലയും കരകൗശലവും പോലുള്ള വിദ്യാഭ്യാസ കോഴ്‌സുകളും ലഭ്യമാകും,

ഞായർ മുതൽ വ്യാഴം വരെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് സമാപിക്കും. ആസ്പയർ സോൺ ലേഡീസ് സ്‌പോർട്‌സ് ഹാളിലായിരിക്കും ക്യാമ്പ് നടക്കുക.

6 മുതൽ 9 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും 6 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്കും സമ്മർ ക്യാമ്പിൽ പങ്കെടുക്കാം.താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ആസ്പയർ സോൺ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.1000 റിയാലാണ് ഫീസ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് >https://www.aspirezone.qa/single-event.aspx?id=10253&lang=en

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News