Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് ബാധിച്ച പുരുഷന്മാരിൽ ബീജോല്പാദനം കുറയുമെന്ന് പഠന റിപ്പോർട്ട് 

February 11, 2021

February 11, 2021

കോവിഡ് ബാധ പുരുഷന്മാരിൽ  ബീജോത്പാദന ശേഷി കുറയുമെന്ന്  പഠനം. കോവിഡ് ബാധ ബീജത്തിന്റെ ഗുണം കുറച്ച്‌ ബീജോത്പാദന ശേഷി കുറയ്ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.. ഇത് ബീജ കോശങ്ങളിലെ മരണനിരക്ക് വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. ജര്‍മനിയിലെ ജസ്റ്റസ്-ലീബിഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച  പഠനം നടത്തിയത്.

കോവിഡ് മൂലം പുരുഷ ബീജോത്പാദന ശേഷിയ്ക്ക് തകരാറുണ്ടാവുമെന്ന് തെളിയിക്കുന്ന ആദ്യ പഠനമാണിത്. ഇതുമൂലം പ്രത്യുത്പാദന ഹോര്‍മോണുകളുടെ ഉത്പാദനവും ബീജ കോശങ്ങളുടെ രൂപീകരണവും പ്രശ്‌നത്തിലാവും. ശ്വാസകോശത്തില്‍ കണ്ട അതേ വൈറസ് റെസപ്റ്ററുകള്‍ വൃഷണങ്ങളിലും കണ്ടെത്തി. എന്നാല്‍, ഇത് കാരണം പ്രത്യുത്പാദന ശേഷിക്ക് പ്രശ്‌നങ്ങളുണ്ടാവുമോ എന്നതില്‍ വ്യക്തതയില്ല. രോഗത്തിന്റെ തീവ്രത അനുസരിച്ച്‌ ഇതിലും മാറ്റമുണ്ടാവാം.

കൊവിഡ് ബാധിച്ച 84 പുരുഷന്മാരിലും ആരോഗ്യവാന്മാരായ 105 പുരുഷന്മാരിലുമായി നടത്തിയ പഠനമാണ് ഇത്. 10 ദിവസത്തെ ഇടവേളയില്‍ 60 ദിവസത്തേക്കായിരുന്നു പഠനം.

അതേസമയം, പഠനത്തിലെ കണ്ടെത്തലുകള്‍ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News