Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൃത്യമായ വിവരങ്ങൾ നൽകിയില്ല,ഖത്തർ വഴി സൗദിയിലേക്ക് പോകാൻ കഴിയാതെ മടങ്ങിയവർക്ക് നേരിട്ടത് ലക്ഷങ്ങളുടെ നഷ്ടം

July 23, 2021

July 23, 2021

അൻവർ പാലേരി 

ദോഹ : ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ദോഹ വഴി സൗദിയിലേക്ക് യാത്ര ചെയ്യാൻ എത്തി നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നവർക്ക് നേരിട്ടത് കനത്ത സാമ്പത്തിക നഷ്ടം.കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട്ട് നിന്നും എയർ ഇന്ത്യ IX-373 വിമാനത്തിൽ ഖത്തറിൽ എത്തിയ പതിനേഴ് യാത്രക്കാരെയാണ് വൈകീട്ടോടെ നാട്ടിലേക്ക് തിരിച്ചയച്ചത്.ഓൺ അറൈവൽ വിസയിൽ വരുമ്പോൾ ഖത്തർ യാത്ര നിയമ പ്രകാരം പാലിക്കേണ്ട നിബന്ധനകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇവർക്ക് നാട്ടിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നത്.ഓൺ അറൈവൽ വിസയിൽ എത്തുന്ന യാത്രക്കാരുടെ കയ്യിൽ 5000 റിയാലിന് തുല്യമായ തുക അടങ്ങിയ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉണ്ടായിരിക്കണമെന്നാണ് നിർദേശം.അതല്ലെങ്കിൽ 5000 റിയാൽ കാശ് കയ്യിൽ കരുതണം.സന്ദർശക വിസയിലോ ഓൺ അറൈവൽ വിസയിലോ ഖത്തറിൽ എത്തുന്നവർക്ക് നേരത്തെ ഇത്തരമൊരു നിബന്ധന നിലവിലുണ്ടായിരുന്നെങ്കിലും കർശനമായി പാലിച്ചിരുന്നില്ല.ഇതാണ് പലരെയും ആശയക്കുഴപ്പത്തിലാക്കിയത്.പുതിയ സാഹചര്യത്തിൽ ഈ നിബന്ധന കര്ശനമാക്കിയ കാര്യം പലരും അറിഞ്ഞിരുന്നില്ല.ഈ നിബന്ധന പാലിക്കാതെ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ ഖത്തർ വഴി യാത്ര ചെയ്തതും ഇതിന് തെളിവായി പല യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.

ട്രാവൽ ഏജൻസികളും എയർലൈൻ അധികൃതരും ഗുരുതരമായ വീഴ്ച വരുത്തി 

സൗദിയിലെ യാത്രാ വിലക്ക് കാരണം കുറഞ്ഞ വരുമാനക്കരായ നൂറു കണക്കിന് സാധാരണക്കാരായ പ്രവാസികളാണ് മാസങ്ങളായി നാട്ടിൽ ദുരിതത്തിൽ കഴിയുന്നത്.ഉള്ളതെല്ലാം വിറ്റുപെറുക്കിയും പണയം വെച്ചുമാണ് ഭൂരിഭാഗം പേരും ഏതെങ്കിലും വിധത്തിൽ തിരിച്ചു പോകാൻ ഒരുങ്ങുന്നത്.ഖത്തറിലേക്ക് ഓൺ അറൈവൽ / സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങിയത് ഇവർക്ക് വലിയ ആശ്വാസമായിരുന്നു.രണ്ടു വാക്സിൻ എടുത്ത് ഖത്തറിൽ എത്തിയ ശേഷം പതിനാല് ദിവസങ്ങൾക്ക് ശേഷം ഇവർക്ക് സൗദിയിലേക്ക് യാത്ര ചെയ്യാൻ കഴിയും.ഈ അവസരം,മുതലാക്കാൻ നിരവധി ട്രാവൽ ഏജൻസികളും ടൂർ ഓപറേറ്റർമാരും പ്രത്യേക പാക്കേജുകളുമായി രംഗത്തുണ്ട്.അതേസമയം,ഖത്തറിലേക്ക് വരുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിൽ ഇവർക്ക് സംഭവിക്കുന്ന ഗുരുതരമായ വീഴ്ചയാണ് ഖത്തറിൽ എത്തിയ ശേഷം തിരിച്ചു പോകേണ്ടി വരുന്നതടക്കമുള്ള ഭീമമായ നഷ്ടങ്ങൾക്ക് ഇടയാക്കുന്നത്.എയർ ഇന്ത്യാ ഉദ്യോഗസ്ഥന്മാരും ഇക്കാര്യത്തിൽ ഗുരുതരമായ അലംഭാവമാണ് കാണിച്ചത്.ബോഡിങ്ങ് പാസ് നൽകുന്നതിനു മുമ്പ് ഇക്കാര്യം അവർ ഉറപ്പു വരുത്തേണ്ടതായിരുന്നുവെന്ന് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

 

No.1 മുസ്‌ലിം വിവാഹാന്വേഷണ വെബ്സൈറ്റായ Way To Nikah ലൂടെ ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ 

Way To Nikah :- സുരക്ഷിതമായ വിവാഹാന്വേഷണ സംവിധാനം. ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന സാങ്കേതിക മികവ്.
നിങ്ങൾക്ക്  സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ https://www.waytonikah.com?ma=21


Latest Related News