Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഈ സ്ഥലങ്ങളിൽ പരസ്യം പാടില്ല,ഖത്തർ മുനിസിപ്പൽ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി

May 31, 2022

May 31, 2022

ദോഹ : ഖത്തറിൽ പൊതുസ്ഥലങ്ങളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുനിസിപ്പൽ മന്ത്രാലയം പുറത്തിറക്കി.പുതിയ ചട്ടപ്രകാരം,അതാത്  നഗരസഭകളിൽ നിന്നുള്ള ലൈസൻസും സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകാതെ പരസ്യങ്ങൾ നൽകുന്നത് നിരോധിച്ചിട്ടുണ്ട്.

പത്രങ്ങൾ, മാഗസിനുകൾ, ജേണലുകൾ, വെബ്‌സൈറ്റുകൾ, റേഡിയോ, ടിവി, തിയേറ്റർ പരസ്യങ്ങൾ എന്നിവയിലെ പരസ്യങ്ങൾ ഒഴികെ, പരസ്യത്തിനായി ഉപയോഗിക്കുന്ന  സ്ഥിരമായതോ,മാറ്റിസ്ഥാപിക്കാവുന്നതോ ആയ സൈൻബോർഡുകൾക്ക് നിയമം ബാധകമായിരിക്കും.

ആരാധനാലയങ്ങൾ, പുരാവസ്തുകേന്ദ്രങ്ങൾ, ചരിത്രപ്രാധാന്യമുള്ള  സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, അവയുടെ ചുറ്റുമതിലുകൾ, മരങ്ങൾ, ചെടികൾ എന്നിവയുടെ പാത്രങ്ങൾ, ട്രാഫിക് സൈൻബോർഡുകൾ, സിഗ്നലുകൾ എന്നിവയിൽ പരസ്യങ്ങൾ പതിക്കുകയോ സ്ഥാപിക്കുകയോ  തൂക്കിയിടുകയോ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.ഇതടക്കമുള്ള വിശദമായ മാർഗ്ഗരേഖയാണ് മുനിസിപ്പൽ മന്ത്രാലയം പുറത്തിറക്കിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News