Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് കാരണം വിദേശരാജ്യങ്ങളിൽ മരിച്ചത് 4048 ഇന്ത്യക്കാർ, ഗൾഫിൽ ഏറ്റവും കുറവ് ഖത്തറിൽ

December 04, 2021

December 04, 2021

ന്യൂഡൽഹി : കോവിഡ് മഹാമാരി കാരണം വിവിധ വിദേശരാജ്യങ്ങളിൽ മരണമടഞ്ഞ ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്. വിദേശകാര്യമന്ത്രാലയമാണ് ലോകസഭയ്ക്ക് മുൻപാകെ ഈ കണക്കുകൾ അവതരിപ്പിച്ചത്. 

75 രാജ്യങ്ങളിലായി 4048 ഇന്ത്യൻ പൗരന്മാർക്കാണ് കോവിഡ് കാരണം ജീവഹാനി സംഭവിച്ചത്. 109 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഖത്തറിലാണ് മിഡിൽ ഈസ്റ്റ് മേഖലയിൽ ഏറ്റവും കുറവ് മരണങ്ങൾ സംഭവിച്ചത്.  1154 മരണങ്ങളുമായി അറബ് മേഖലയിലെ മറ്റൊരു രാജ്യമായ സൗദി അറേബ്യ ആണ് ലിസ്റ്റിൽ ഒന്നാമതുള്ളത്.  യുഎഇയിൽ 894 പേർക്കും, കുവൈത്തിൽ 668 പേർക്കും കോവിഡ് കാരണം ജീവൻ നഷ്ടപ്പെട്ടു. ഒമാൻ - 551,  ബഹ്‌റൈൻ - 200 എന്നിവയാണ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ കണക്കുകൾ. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഒന്നായ നേപ്പാളിൽ 43 ഇന്ത്യക്കാരാണ് കോവിഡ് കാരണം മരിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.


Latest Related News