Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
'സോള്‍ സ്‌പോക്‌സ് മാന്‍',എം.സി വടകരയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം വ്യാഴാഴ്ച ദോഹയിൽ

October 11, 2022

October 11, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: പ്രമുഖ ജീവചരിത്രകാരനും എഴുത്തുകാരനുമായ എം.സി വടകരയെക്കുറിച്ച് മുഹമ്മദ് ഹനീഫ തയാറാക്കിയ 'സോള്‍ സ്‌പോക്‌സ് മാന്‍' ഡോക്യുമെന്ററി ഖത്തറില്‍ പുറത്തിറക്കുന്നു. ഒക്ടോബര്‍ 13 വ്യാഴം രാത്രി 7 ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ.കെ ബാവ ഓണ്‍ലൈനായി പ്രകാശനം നിർവഹിക്കും.

 പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഡോക്യുമെന്ററിയുടെ സംവിധായകനുമായ മുഹമ്മദ് ഹനീഫ, കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറിയും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമായ സമദ് പൂക്കാട് എന്നിവര്‍ പ്രഭാഷണം നടത്തും. ഖത്തര്‍ കെ.എം.സി.സി നേതാക്കള്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.  ഗവേഷക വിദ്യാര്‍ത്ഥിനി സെമിനാ അലി രചന നിര്‍വ്വഹിച്ച  ഡോക്യൂമെന്ററിയുടെ നിര്‍മ്മാണം പ്രോമിസ് ഡെന്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അബ്ദുസ്സമദ് തച്ചോളിയാണ്.
സി. എച്ച് മുഹമ്മദ് കോയ  ജീവചരിത്രം, മുസ്ലിം ലീഗ് ചരിത്രത്തിന്റെ ദശാസന്ധികളില്‍, ഇന്ത്യന്‍ മുസ്ലിംകളുടെ  100 വര്‍ഷങ്ങള്‍, കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ബാഫഖി തങ്ങള്‍ ജീവചരിത്രം തുടങ്ങിയ ബൃഹത്തായ രചനകളിലൂടെ പ്രസിദ്ധനാണ് എം സി വടകര എന്ന തൂലികാനാമത്തില്‍ അറിയപ്പടുന്ന എം സി ഇബ്രാഹിം വടകര. ഇന്ത്യക്കകത്തും പുറത്തുമുള്ള  പഠന ഗവേഷണ രംഗത്തെ  നിരവധി പേര്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ ആശ്രയിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലാ കെ.എം.സി.സി യുടെ  പഠന ഗവേഷണ വിഭാഗമായ പാഠശാല കമ്മിറ്റിയാണ് പുറത്തിറക്കുന്നത്. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെയും മുസ്ലിം ലീഗിന്റെയും കഴിഞ്ഞ കാലവും വര്‍ത്തമാനവും എം.സി വടകരയെന്ന ചിന്തകന്‍ 'സോള്‍ സ്‌പോക്‌സ് മാന്‍' എന്ന ദൃശ്യാവിഷ്‌കാരത്തിലൂടെ പറയുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുമെന്ന് പാഠശാല ചെയര്‍മാന്‍ നവാസ് കോട്ടക്കല്‍, കണ്‍വീനര്‍ അതീഖ് റഹ്മാന്‍, കോഡിനേറ്റര്‍ അജ്മല്‍ തെങ്ങലക്കണ്ടി എന്നിവര്‍ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News