Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സ്നേഹമൽഹാർ,ഖത്തർ പ്രവാസി എഴുത്തുകാരന്റെ പ്രഥമ നോവൽ പ്രകാശനം ചെയ്തു

February 06, 2023

February 06, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തറിൽ പ്രവാസിയായ നാസിമുദ്ദീന്‍ കെ. മരക്കാറിന്റെ പ്രഥമ നോവലായ 'സ്നേഹമല്‍ഹാര്‍ ദോഹയിൽ പ്രകാശനം ചെയ്തു.ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി. സാബുവില നിന്ന് എഴുത്തുകാരിയും ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്‌സ് ഫോറം വൈസ് പ്രസിഡന്റുമായ ഷീല ടോമി പുസ്തകം ഏറ്റുവാങ്ങി.

ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, എഴുത്തുകാരന്‍ എം.ടി. നിലമ്പൂർ, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, മാധ്യമപ്രവര്‍ത്തകരായ ഫൈസല്‍ ഹംസ, ശ്രീദേവി, തനിമ ഡയറക്ടര്‍ ആര്‍.എസ്. അബ്ദുല്‍ ജലീല്‍, എഫ്.സി.സി ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കീഴിശേരി, തൃശൂര്‍ ജില്ല സൗഹൃദവേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ലോക കേരളസഭ അംഗം ഷൈനി കബീര്‍ എന്നിവര്‍ സംസാരിച്ചു.

ഐ.സി.സി അശോക ഹാളില്‍ നടന്ന പ്രകാശനച്ചടങ്ങ് പി.എന്‍. ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.സി. സാബു അധ്യക്ഷത വഹിച്ചു. മജീദ് നാദാപുരം പുസ്തകപരിചയം നടത്തി. മലര്‍വാടി സംഘാംഗങ്ങള്‍ രാജ്യസ്നേഹഗാനം അവതരിപ്പിച്ചു.

ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്‌സ് ഫോറം സെക്രട്ടറി അഷ്‌റഫ് മടിയാരി സ്വാഗതവും ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്‌സ് ഫോറം അംഗം ഷംന ആസ്മി നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News