Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കൈനിറയെ സമ്മാനങ്ങളും ടൺ കണക്കിന് വിനോദവുമായി ഷോപ്പ് ഖത്തറും ഖത്തർ ലൈവും,ഫെസ്റ്റിവലിന് തുടക്കമായി

February 26, 2023

February 26, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിലെ ഏറ്റവും വലിയ വ്യാപാര-വാണിജ്യ മേളയായ ഷോപ്പ് ഖത്തറിന് തുടക്കമായി. 'ഖത്തറിലെ ശൈത്യം ആസ്വദിക്കൂ' എന്ന പ്രമേയത്തിൽ നടക്കുന്ന ഖത്തർ ടൂറിസം കാമ്പയിന്റെ ഭാഗമായാണ് ഷോപ്പ് ഖത്തറും ഖത്തർ ലൈവ് വിനോദപരിപാടിയും സംഘടിപ്പിക്കുന്നത്.

ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വിൻഡം, ലഗൂണ മാൾ, ലാൻഡ്മാർക്ക്, അൽഖോർ മാൾ, സിറ്റി സെന്റർ, ഹയാത്ത് പ്ലാസ, അൽ ഹസം, മാൾ ഓഫ് ഖത്തർ, ഗൾഫ് മാൾ  എന്നീ  10 പ്രധാന ഷോപ്പിങ് മാളുകളിലായി മാർച്ച് 18 വരെയാണ് ഇത്തവണത്തെ ഷോപ്പ് ഖത്തർ നടക്കുന്നത്.നിരവധി മത്സരങ്ങളും പ്രമോഷനുകളും ഇത്തവണയുമുണ്ട്. ഓരോ 200 റിയാലിന്റെ പർച്ചേസിനും റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. നറുക്കെടുപ്പിൽ 20 ലക്ഷം റിയാലിന്റെ വരെ സമ്മാനങ്ങൾ ജേതാക്കൾക്ക് ലഭിക്കും. പേൾ ഖത്തറിൽ സ്റ്റുഡിയോ അപ്പാർട്‌മെന്റ് ആണ് ഇത്തവണത്തെ മെഗാ പ്രൈസ്.

മാർച്ച് 18 വരെ നീളുന്ന ഖത്തർ ലൈവിൽ സംഗീത, കലാ  പരിപാടികൾക്ക് പുറമേ സർക്കസും അരങ്ങേറും. മാർച്ച് 2ന് സിറിയൻ സൂപ്പർ സ്റ്റാർ അസാല നസ്രിയുടെയും മാർച്ച് 3ന് കുവൈത്ത് താരം നവൽ അൽ കുവൈത്തിയയുടേയും പരിപാടികൾക്ക് അൽ ഷഖബ് വേദിയാകും. മാർച്ച് 10 മുതൽ 18 വരെയാണ് സർക്കസ് 1903. അബ്ദുൽ അസീസ് നാസർ തിയറ്ററിലാണ് സർക്കസിന്റെ സുവർണകാലം ഓർമപ്പെടുത്തുന്ന സർക്കസ് അരങ്ങേറുക. 100, 300, 400, 500 റിയാൽ വീതമാണ് ടിക്കറ്റ് നിരക്ക്.

ഫാഷൻ ഷോ, പൗ പട്രോൾ ഫെസ്റ്റിവൽ, ഹെലിസോഫിയർ ഏരിയൽ പെർഫോർമൻസ് തുടങ്ങി കുട്ടികൾക്ക് ഫെയറി ഫോറസ്റ്റിലേക്കുള്ള സാഹസിക യാത്ര വരെ ഇത്തവണത്തെ ഷോപ്പ് ഖത്തറിന്റെ ആകർഷണങ്ങളാണ്. ഇതിനു പുറമേ ഷോപ്പിങ് മാളുകളിൽ തത്സമയ വിനോദ, റോമിങ് പരിപാടികളുമുണ്ട്.

മാർച്ച് 14ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടക്കുന്ന ഫാഷൻ ഷോ ആണ് മറ്റൊരു  ആകർഷണം. മാളിലെ ഹാർവെ നിക്കോൾസിലാണ് ഷോ നടക്കുക. പ്രാദേശിക തലത്തിലെ ഏറ്റവും മികച്ച 14 ഫാഷൻ ഡിസൈനർമാരുടെ വസ്ത്രങ്ങളാണ് ഷോയിലൂടെ പരിചയപ്പെടുത്തുന്നത്. പ്ലേസ് വിൻഡമിൽ ഫാഷൻ മാസ്റ്റർ ക്ലാസുകളുടെ സെഫോറ സാറ്റർഡേയ്‌സിൽ എല്ലാവർക്കും പങ്കെടുക്കാം.

ബുധനാഴ്ചകളിലെ മാസ്റ്റർ ക്ലാസുകൾ വനിതകൾക്ക് മാത്രമാണ്. സെഫോറ ലേഡീസ് നൈറ്റ് എന്ന പേരിലാണ് ക്ലാസുകൾ. മാർച്ച് 4ന് പുരുഷന്മാർക്ക് മാത്രമായുള്ള ഇവന്റും സംഘടിപ്പിച്ചിട്ടുണ്ട്. ഷോപ്പ് ഖത്തറിന്റെ ഭാഗമായി മാർച്ച് 2 മുതൽ 18 വരെ പ്ലേസ് വിൻഡമിൽ പൗ പട്രോൾ ഫെസ്റ്റിവലും അരങ്ങേറും. തത്സമയ പ്രകടനങ്ങൾ, അനിമേറ്റഡ് പൗ ഹീറോകളുമായുള്ള മീറ്റ് ആൻഡ് ഗ്രീറ്റ് എന്നിവയാണ് ഫെസ്റ്റിവലിലുള്ളത്.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News