Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലുസൈൽ ട്രാം സ്റ്റേഷനുകളിൽ കട തുടങ്ങാം,ഒരു വർഷത്തെ ലൈസൻസ് ഫീ സൗജന്യം

October 27, 2021

October 27, 2021

ദോഹ: ദോഹ മെട്രോയുടെ കീഴിലുള്ള ലുസൈൽ ട്രാം സ്റ്റേഷനുകളിൽ കടകൾ തുടങ്ങാൻ ചെറുകിട വ്യാപാരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

മറീന, മറീന പ്രൊമെനൈഡ്, യോട്ട് ക്ലബ്, എസ്പ്ലനൈഡ്, എനർജി സിറ്റി സൗത്ത് എന്നീ അഞ്ച് സ്റ്റേഷനുകളിലാണ് നിലവിൽ കടകൾക്കായി പാട്ടത്തിന് സ്ഥലം ലഭ്യമാക്കുകയെന്ന് ഖത്തർ റെയിൽവേ ഒരു പരസ്യത്തിൽ അറിയിച്ചു.ലുസൈൽ ട്രാം ശൃംഖലയിൽ നാല് പാതകളിൽ ഭൂമിക്കടിയിലും മുകളിലുമായി 25 സ്റ്റേഷനുകളാണുള്ളത്. ലുസൈൽ, ലെഗ്തൈഫിയ എന്നീ രണ്ട് ഇന്റർചേഞ്ച് സ്റ്റേഷനുകളിലൂടെയാണിതിനെ ദോഹ മെട്രോയുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

ഒരു കടയ്ക്ക് 3,000 ഖത്തർ റിയാലാണ് മാസ വാടക.ലുസൈൽ ട്രാം സ്റ്റേഷനുകളിൽ കട തുടങ്ങുന്ന വ്യാപാരികൾക്ക് മൂന്ന്-അഞ്ച് വർഷം വരെയുള്ള കരാർ കാലാവധിയിൽ ഒരു വർഷത്തെ ലൈസൻസ് ഫീ സൗജന്യമായിരിക്കും. വെള്ളം, വൈദ്യുതി എന്നിവയുടെ ചെലവുകൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.

ഏകദേശം 19 കിലോമീറ്റർ നീളത്തിൽ 1,500 ചതുരശ്ര മീറ്റർ സ്ഥലത്തായി 43 റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് ലുസൈൽ ട്രാമിലുള്ളത്. ബസുകൾ പോലുള്ള പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ട്രാമുകൾ യാത്രക്കാർക്ക് കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സേവനം നൽകുന്നുതാണെന്ന് ഖത്തർ റെയിൽവേ അഭിപ്രായപ്പെട്ടു.റോഡിലെ സ്ഥലം ഉപയോഗിക്കുന്ന കാര്യത്തിൽ കാര്യക്ഷമവും ട്രാഫിക്ക് കുരുക്ക് താരതമ്യേന കുറവുമാണ്.

40 കാറുകളിൽ സഞ്ചരിക്കുന്ന ആളുകളെ ഉൾക്കൊള്ളുന്നതാണ് ഒരു ട്രാം. ലുസൈൽ സിറ്റിയുടെ പ്രധാന ഗതാഗത കേന്ദ്രമായി ലുസൈൽ ട്രാം ഉടൻ തന്നെ മാറുമെന്നാണ് കരുതുന്നത്. ദോഹ മെട്രോയുടെയും ലുസൈൽ ട്രാം ശൃംഖലയുടെയും 37 സ്റ്റേഷനുകളിലായി 9,200 ചതുരശ്ര മീറ്റർ സ്ഥലത്ത് ഖത്തർ റെയിൽവേ മുൻപ് കച്ചവടത്തിനായി അനുവദിച്ചിരുന്നു.

റെഡ്, ഗോൾഡ്, ഗ്രീൻ പാതകൾ ഉൾക്കൊള്ളുന്ന അത്യാധുനിക ഓട്ടോമാറ്റിക് റെയിൽ ശൃംഖല കൂടുതലും ഭൂമിക്കടിയിലൂടെയാണ് കടന്നു പോവുന്നത്. അകത്തും പുറത്തുമായി വ്യത്യസ്തങ്ങളായ ബ്രാൻഡിംഗ്, സൈനേജ്, ഡിജിറ്റൽ ഡിസ്പ്ലേകൾ എന്നിവയോടെ ഉപയോഗിക്കാവുന്ന സ്റ്റേഷനുകൾ യാത്രക്കാർക്ക് നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഖത്തർ റെയിൽവേ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News