Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ബന്ധം ശക്തിപ്പെടുന്നു,ഖത്തർ അമീറും യു.എ.ഇ പ്രസിഡണ്ടും ടെലിഫോണിൽ ചർച്ച നടത്തി

December 31, 2022

December 31, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ കുറിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും ചർച്ച നടത്തി.വെള്ളിയാഴ്ച ടെലിഫോണിലാണ് ഇരു നേതാക്കളും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയത്.

അയൽരാജ്യങ്ങൾക്കിടയിൽ  സാഹോദര്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള വഴികൾ നേതാക്കൾ ആരാഞ്ഞു.മേഖലയിലെ  നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്റെ വിജയത്തിൽ ശൈഖ് തമീമിനെ ശൈഖ് മുഹമ്മദ്  നേരത്തെ അഭിനന്ദിച്ചിരുന്നു.ഈ മാസം ആദ്യം ശൈഖ് തമീമിന്റെ ക്ഷണപ്രകാരം ശൈഖ് മുഹമ്മദ് ഖത്തർ സന്ദർശിക്കുകയും ചെയ്തിരുന്നു.2017 ലെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഡിസംബറിൽ യു.എ.ഇ പ്രസിഡണ്ട് ഖത്തർ സന്ദർശിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക..


Latest Related News