Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ലോകകപ്പിനെതിരെ ഫ്രാൻസിലെ ഇടതുപക്ഷ മേയർമാർ,ഫാൻ സോണുകൾക്ക് വിലക്ക്

October 04, 2022

October 04, 2022

റോയിട്ടേഴ്‌സ്/ ന്യൂസ്‌റൂം ബ്യുറോ
പാരീസ് : ഖത്തർ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണിക്കാൻ ഫാൻ സോണുകൾ സംഘടിപ്പിക്കുകയോ കൂറ്റൻ ഔട്ട്‌ഡോർ സ്‌ക്രീനുകൾ സ്ഥാപിക്കുകയോ ചെയ്യില്ലെന്ന് ഫ്രാൻസിലെ ചില നഗര മേയർമാർ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ലില്ലെ, സ്‌ട്രാസ്‌ബർഗ്, ബോർഡോക്‌സ് എന്നിവയുൾപ്പെടെ നിരവധി ഫ്രഞ്ച് നഗരങ്ങളിലെ മേയർമാരാണ് ഖത്തറിലെ  പാരിസ്ഥിതികവും മാനുഷികവുമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഫാൻസോണുകൾക്ക് വിലക്കേർപ്പെടുത്തിയത്.

ഖത്തറിലെ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനിടെ കുടിയേറ്റ തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടതും സ്റ്റേഡിയങ്ങൾ  തണുപ്പിക്കാൻ പാഴാക്കുന്ന ഊർജ്ജവും ഉൾപെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില നഗരങ്ങളിലെ ഇടതുപക്ഷ-മേയർമാർ ഇത്തരമൊരു നിലപാടെടുത്തത്.

“ഈ ലോകകപ്പുമായി ബന്ധപ്പെട്ട മാനുഷികവും പാരിസ്ഥിതികവുമായ ദുരുപയോഗങ്ങളുമായി ഞങ്ങൾ സാഹകരിക്കുകയാണെങ്കിൽ  അത് ഒരു പ്രഹസനമായിരിക്കും,” പരിസ്ഥിതി ശാസ്ത്രജ്ഞൻ കൂടിയായ ബോർഡോക്‌സ് മേയർ പിയറി ഹർമിക് തിങ്കളാഴ്ച ബിഎഫ്‌എം ടെലിവിഷനോട് പറഞ്ഞു.

‘മനുഷ്യാവകാശം, പരിസ്ഥിതി, കായികം എന്നിവയുടെ കാര്യത്തിൽ ഒരു അസംബന്ധം’ എന്നാണ് ഖത്തറിലെ ലോകകപ്പിനെ വടക്കൻ ഫ്രഞ്ച് നഗരമായ ലില്ലെയിലെ ഇടതുപക്ഷ മേയർ മാർട്ടിൻ ഓബ്രി വിശേഷിപ്പിച്ചത്.

അതേസമയം,2022 ലെ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള ബിഡ് ലഭിച്ചത് മുതൽ ഒരുപറ്റം പടിഞ്ഞാറൻ മാധ്യമങ്ങൾ  ഉന്നയിക്കുന്ന ആരോപണങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനത്തെയും നിരീക്ഷകർ വിലയിരുത്തുന്നത്.അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന,ലോക തൊഴിലാളി സംഘടന,അന്താരാഷ്ട്ര പാരിസ്ഥിതിക സംഘടനകൾ എന്നിവയുടെ എല്ലാ മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് ഖത്തർ ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്നത്.ഇത്തരം സംഘടനകൾ പല ആരോപണങ്ങളിലും ഖത്തറിൽ നിന്ന് ഔദ്യോഗികമായി തന്നെ വിശദീകരണം ആരായുകയും ലോകകപ്പ് സംഘാടകർ കൃത്യമായ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News