Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് വീണ് സുരക്ഷാജീവനക്കാരന് പരിക്കേറ്റു,ഗുരുതരാവസ്ഥയിലെന്ന് സുപ്രീംകമ്മറ്റി

December 11, 2022

December 11, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ലുസൈൽ സ്റ്റേഡിയത്തിൽ ഡ്യൂട്ടിക്കിടെ വീണ് പരിക്കേറ്റ സുരക്ഷാജീവനക്കാരന്റെ നില ഗുരുതരമായി തുടരുന്നതായി  സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) അറിയിച്ചു.

ശനിയാഴ്ച, ലുസൈൽ സ്റ്റേഡിയത്തിൽ ജോലിക്കിടെ  സെക്യൂരിറ്റി ജീവനക്കാരന് വീണ് പരിക്കേറ്റതായും സ്റ്റേഡിയം മെഡിക്കൽ ടീമുകൾ ഉടൻ സംഭവസ്ഥലത്ത് എത്തി അടിയന്തര ചികിത്സ നൽകിയതായും സുപ്രീം കമ്മറ്റി അറിയിച്ചു.എന്നാൽ പരിക്ക് ഗുരുതരമായതിനാൽ ആംബുലൻസിൽ ഹമദ് മെഡിക്കൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

 

"അപകടനില തരണം ചെയ്‌തെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.അപകടത്തിനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്..ഞങ്ങളുടെ പ്രാർത്ഥനകൾ അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പമുണ്ട്.അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു"-സമൂഹ മാധ്യമ അക്കൗണ്ടിൽ നൽകിയ പ്രസ്താവനയിൽ സുപ്രീം കമ്മറ്റി വ്യക്തമാക്കി.ചികിത്സാവേളയിൽ മുഴുവൻ അദ്ദേഹത്തിന്റെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News