Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് ഗാലറിയിൽ ആരൊക്കെ?രണ്ടാം ഘട്ട ടിക്കറ്റ് വിൽപനയുടെ നറുക്കെടുപ്പ് ഫലം ഇന്ന്

May 31, 2022

May 31, 2022

ദോഹ:ഖത്തർ ലോകകപ്പ് കാണാനുള്ള ഗാലറിയിലെ ഇരിപ്പിടത്തിൽ ആർക്കൊക്കെ ഇടം ലഭിക്കുമെന്ന് ഇന്നറിയാം.ലോകകപ്പ് രണ്ടാംഘട്ട ടിക്കറ്റ് വില്‍പനയില്‍ ബുക്ക് ചെയ്തവരുടെ നറുക്കെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവിടുന്നത്. ബുക്ക് ചെയ്യുമ്പോൾ നല്‍കിയ ഇ-മെയില്‍ വഴിയോ, ഫിഫ ടിക്കറ്റ്സിലെ അക്കൗണ്ട് പരിശോധിച്ചോ ആരാധകര്‍ക്ക് തങ്ങളുടെ ടിക്കറ്റ് വിവരങ്ങള്‍ അറിയാം.

ഏപ്രില്‍ 28ന് അവസാനിച്ച രണ്ടാം ഘട്ടത്തില്‍ 2.35 കോടി ആരാധകരാണ് ടിക്കറ്റിനായി അപേക്ഷിച്ചത്. എന്നാൽ ഈ ഘട്ടത്തിൽ 10 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് ഫിഫ നീക്കിവെച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകരുള്ളതിനാൽ ഭാഗ്യം തുണച്ചാൽ മാത്രം ഗാലറിയിൽ നിങ്ങൾക്കും ഇടം ലഭിക്കും.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഫിഫ അറിയിപ്പനുസരിച്ച്‌ നിശ്ചിത തീയതിക്കുള്ളില്‍ വിസ കാര്‍ഡ് ഉപയോഗിച്ച്‌ പണമടച്ചു ടിക്കറ്റ് സ്വന്തമാക്കാം.

ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങില്‍ ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ടിക്കറ്റ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ മത്സര ഫിക്സ്ചര്‍ അറിഞ്ഞ് ടിക്കറ്റ് ബുക്കിങ് ആയതിനാല്‍, അപേക്ഷകരുടെ എണ്ണവും കൂടുതലായി.

അര്‍ജന്‍റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്സികോ, ഖത്തര്‍, സൗദി അറേബ്യ, അമേരിക്ക രാജ്യങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ബുക്കിങ്ങുള്ളത്. ഖത്തറില്‍നിന്ന് സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള ഫുട്ബാള്‍ ആരാധകര്‍ വ്യാപകമായി ടിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്.

ഡിസംബര്‍ 18ന് നടക്കുന്ന ലോകകപ്പിന്‍റെ ഫൈനലിനാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്.

അര്‍ജന്‍റീന- മെക്സികോ, അര്‍ജന്‍റീന-സൗദി അറേബ്യ, ഇംഗ്ലണ്ട്-അമേരിക്ക, പോളണ്ട്-അര്‍ജന്‍റീന മത്സരങ്ങള്‍ക്കാണ് ഗ്രൂപ്പ് റൗണ്ടില്‍ ഏറെ ആവശ്യക്കാരുള്ളത്. അര്‍ജന്‍റീനയില്‍നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഏറെ ആരാധകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതും ലയണല്‍ മെസ്സിയുടെ അര്‍ജന്‍റീനയുടെ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News