Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ രണ്ടാം ഘട്ട ഇളവുകൾ ജൂലായ് ഒന്നിന്,കത്താറ ബീച്ച് ഭാഗികമായി തുറക്കുന്നു 

June 28, 2020

June 28, 2020

ദോഹ: കൊവിഡ് -19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ രണ്ടാം ഘട്ടമായി കത്താറാ ബീച്ചിലെ 3, 4, 5 ഗേറ്റുകള്‍ ജൂലൈ 1 ന് വീണ്ടും പൊതുജനങ്ങള്‍ക്കായി തുറക്കും.കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ (കത്താറ) ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈതിം ആണ് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ 15 നാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള ഒന്നാം ഘട്ടം ആരംഭിച്ചത്. തെരഞ്ഞെടുത്ത പള്ളികള്‍, വാണിജ്യ സ്ഥാപനങ്ങൾ,സ്വകാര്യ ക്ലിനിക്കുകൾ എന്നിവ പരിമിതമായ ശേഷിയില്‍ തുറക്കാനാണ് ഈ ഘട്ടത്തിൽ അനുമതിയുള്ളത്.ജൂലായ് ഒന്നിന് രണ്ടാം ഘട്ടവും  ആഗസ്റ്റ് ഒന്നിന് മൂന്നാം ഘട്ടവും സെപ്തംബർ ഒന്നിന് നാലാം ഘട്ട ഇളവുകളും പ്രാബല്യത്തിൽ വരും.

ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വരുന്ന രണ്ടാം ഘട്ട  ഇളവുകൾ :

  • മുഴുവന്‍ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണീഷും തുറന്നുകൊടുക്കും
  • നിശ്ചിത സമയം മാത്രം മാളുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം
  • ഹോള്‍സെയില്‍ മാര്‍ക്കറ്റുകളും സാധാരണ മാര്‍ക്കറ്റുകള്‍ക്കും നിശ്ചിത സമയം തുറക്കാം. എന്നാല്‍ നിയന്ത്രിതമായ രീതിയില്‍ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ
  • കുറഞ്ഞ ഉപഭോക്താക്കളെ വെച്ച് മാത്രം റസ്റ്റോറന്‍റുകള്‍ തുറക്കാം
  • മ്യൂസിയങ്ങളും ലൈബ്രറികളും തുറക്കാം. പരിമിതമായ സന്ദര്‍ശകരെ മാത്രമെ അനുവദിക്കൂ
  • അമ്പത് ശതമാനം ജീവനക്കാര്‍ക്ക് കോവിഡ് മുന്‍കരുതലുകളെല്ലാം പാലിച്ച് തൊഴിലിടങ്ങളില്‍ ഹാജരാകാം
  • സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് 60 ശതമാനം പ്രവര്‍ത്തനാനുമതി

  ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News